ഫലസ്തീൻ ജനതക്ക് കെ.എം.സി.സി ഐക്യദാർഢ്യം
text_fieldsകുവൈത്ത് സിറ്റി: പിറന്ന നാട്ടിൽ ജീവിക്കാൻ പോരാടുന്ന ഫലസ്തീൻ ജനതക്ക് കുവൈത്ത് കെ.എം.സി.സി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കെ.എം.സി.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി ഫലസ്തീൻ ഐക്യദാർഢ്യം പ്രമേയം അവതരിപ്പിച്ചു. ലോകം കണ്ട ഏറ്റവും ക്രൂരവും പൈശാചികവുമായ വംശഹത്യയാണ് ഗസ്സയിൽ നടക്കുന്നതെന്നും പട്ടിണിയിലും മരണക്കിടക്കയിലും കഴിയുന്ന സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന നിരപരാധികളുടെ നിലവിളി മനുഷ്യകുലത്തിന്റെ മനസാക്ഷിയെ നടുക്കുന്നതാണെന്നും ഗസ്സ ഐക്യദാർഢ്യ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡണ്ട് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് തൃശൂർ ജില്ല പ്രസിഡണ്ട് സി.എ. റഷീദ് ഉദ്ഘാടനം ചെയ്തു. ദാറുൽ ഹുദ വൈസ് ചാൻസലർ ഡോ. ബഹാഉദ്ധീൻ നദ് വി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം അസീസ് കുമാരനല്ലൂർ, ഡോ. സുബൈർ ഹുദവി, കെ.എം.സി.സി സ്റ്റേറ്റ് ഭാരവാഹികളായ റഊഫ് മഷ്ഹൂർ, ഇഖ്ബാൽ മാവിലാടം, എം.ആർ. നാസർ, ഡോ. മുഹമ്മദലി, ഗഫൂർ വയനാട്, ഷാഹുൽ ബേപ്പൂർ, സലാം ചെട്ടിപ്പടി, സലാം പട്ടാമ്പി എന്നിവർ സംസാരിച്ചു. അജ്മൽ മാഷ് ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.