കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി പോസ്റ്റർ പ്രകാശനം
text_fieldsകെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി പോസ്റ്റർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി പ്രവർത്തക കൺവെൻഷൻ, അനുസ്മരണ സമ്മേളനം എന്നിവയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. ഫർവാനിയ കെ.എം.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ മണ്ഡലം ആക്ടിങ് പ്രസിഡന്റ് ഫിറോസ് യു.പി.ക്ക് പോസ്റ്റർ കൈമാറി പ്രകാശനം നിർവഹിച്ചു.
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം, ആക്ടിങ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ, തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി ഹസ്സൻ ഹാജി തഖ്വ, ട്രഷറർ അമീർ കമ്മാടം, സംസ്ഥാന സോഷ്യൽ സെക്യൂരിറ്റി സ്കീം ജനറൽ കൺവീനർ ഗഫൂർ അത്തോളി, മണ്ഡലം പ്രവർത്തക സമിതി അംഗങ്ങളായ എ.ജി.അബ്ദുൽ സമദ്, റസാഖ് ഒളവറ, നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറി സലീം പാലോത്തിൽ എന്നിവർ സന്നിഹിതരായിരുന്നു.
വ്യാഴാഴ്ച ഫർവാനിയ കെ.എം.സി.സി ഓഡിറ്റോറിയത്തിലാണ് പ്രവർത്തക കൺവെൻഷനും, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, മാണിയൂർ ഉസ്താദ് - ഭാഷ സമര അനുസ്മരണ സമ്മേളനവും.