Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2026 3:34 AM GMT Updated On
date_range 21 May 2026 3:34 AM GMTമേഖലയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് കുവൈത്തും സൗദിയും
text_fieldsകുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും സമീപകാല സംഭവവികാസങ്ങളും മുൻനിർത്തി കുവൈത്തും സൗദി അറേബ്യയും തമ്മിൽ ഉന്നതതല ചർച്ച നടത്തി. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയുമായി കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹ് ഫോണിൽ ബന്ധപ്പെട്ടാണ് ആശയവിനിമയം നടത്തിയത്.
മേഖലയിലെ ഏറ്റവും പുതിയ സുരക്ഷാ-രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും, ഇരുരാജ്യങ്ങളും തമ്മിൽ ഈ വിഷയങ്ങളിൽ പുലർത്തേണ്ട ഏകോപനത്തെയും കൂടിയാലോചനകളെയും കുറിച്ചും ഇരു വിദേശകാര്യ മന്ത്രിമാരും വിശദമായി ചർച്ച ചെയ്തു. മേഖലയിലെ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനുള്ള സംയുക്ത നീക്കങ്ങളും ചർച്ചയുടെ ഭാഗമായി.
Next Story


