ഗസ്സയിലെ സമാധാന ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കുവൈത്തും യു.എ.ഇയും
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിലെ സമാധന ശ്രമങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും. സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായി കുവൈത്തിലെത്തിയ യു.എ.ഇ പ്രസിഡന്റ് കുവൈത്ത് അമീറുമായി നടത്തിയ കൂടികാഴ്ചയിലാണ് ഇരുരാജ്യങ്ങളുടെയും നിലപാട് ആവർത്തിച്ചത്.
യു.എ.ഇ പ്രസിഡന്റിനെ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്,കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവർ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
ഗസ്സയിൽ ദ്വിരാഷ്ട്ര പരിഹാരം, വെടിനിർത്തൽ എന്നിവയുടെ അടിസ്ഥാനത്തിൽ സമഗ്രവും നീതിയുക്തവുമായ സമാധാനം ലക്ഷ്യമിട്ടുള്ള എല്ലാ സംരംഭങ്ങൾക്കും, ശ്രമങ്ങൾക്കും കുവൈത്ത് അമീറും യു.എ.ഇ പ്രസിഡന്റും പിന്തുണ അറിയിച്ചു. ഫലസ്തീൻ ജനതയുടെ മുഴുവൻ അഭിലാഷങ്ങളും പ്രതീക്ഷകളും നേടിയെടുക്കുന്നതിന്, ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനുള്ള തുടർച്ചയായ അന്താരാഷ്ട്ര ശ്രമങ്ങളുടെ ആവശ്യകതയും ചൂണ്ടികാട്ടി. കുവൈത്തും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, സാമ്പത്തിക, വികസന മേഖലകളിൽ സഹകരണ ചട്ടക്കൂടുകൾ ഏകീകരിക്കൽ, പൊതുവായ ഗൾഫ് വിഷയങ്ങൾ എന്നിവയും ചർച്ച ചെയ്തു.
യു.എ.ഇ പ്രസിഡന്റിനെ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്,കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവർ വിമാനത്താവളത്തിൽ നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിച്ചു.