Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി.​സി.​സി-...

ജി.​സി.​സി- മ​ധ്യേ​ഷ്യ​ൻ ഉ​ച്ച​കോ​ടി​യി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് മ​ന്ത്രി​സ​ഭ

text_fields
bookmark_border
ജി.​സി.​സി- മ​ധ്യേ​ഷ്യ​ൻ ഉ​ച്ച​കോ​ടി​യി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് മ​ന്ത്രി​സ​ഭ
cancel
camera_alt

ആക്ടിങ് ​പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നേതൃത്വത്തിൽ ചേർന്ന മ​ന്ത്രി​സ​ഭ യോ​ഗം

കു​വൈ​ത്ത് സി​റ്റി: മേ​യ് അ​ഞ്ചി​ന് ഉ​സ്ബെ​Sക്കി​സ്താ​നി​ലെ സ​മ​ർ​ഖ​ണ്ഡി​ൽ ന​ട​ക്കു​ന്ന ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) രാ​ജ്യ​ങ്ങ​ളും മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ളി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് കു​വൈ​ത്ത് മ​ന്ത്രി​സ​ഭ.

ര​ണ്ട് മേ​ഖ​ല​ക​ളെ​യും ഒ​ന്നി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഉ​ച്ച​കോ​ടി​യി​ൽ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ് പ​​ങ്കെ​ടു​ക്കു​മെ​ന്ന് ആ​ക്ടി​ങ് പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹ് അ​റി​യി​ച്ചു.

രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ പു​രോ​ഗ​തി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ. ​നൂ​റ അ​ൽ മ​ഷാ​ൻ വി​ശ​ദീ​ക​രി​ച്ചു. പ​ദ്ധ​തി കാ​ല​താ​മ​സ​മി​ല്ലാ​തെ സ​മ​യ​പ​രി​ധി​യി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി​സ​ഭ​ക്ക് ഉ​റ​പ്പ് ന​ൽ​കി.

ദേ​ശീ​യ സ​മി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ക​ണ്ടെ​ത്ത​ലി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​ർ​പ്പി​ച്ച നി​ര​വ​ധി വ്യ​ക്തി​ക​ളു​ടെ കു​വൈ​ത്ത് പൗ​ര​ത്വം പി​ൻ​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നും മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ആ​ക്ടി​ങ് പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹ് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു

Show Full Article
TAGS:kuwait cabinet GCC-Central Asia Summit Kuwait 
News Summary - Kuwait Cabinet looks forward to GCC central Asian summit
Next Story