Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2026 3:42 AM GMT Updated On
date_range 21 May 2026 3:42 AM GMTകാലിഫോർണിയ ആക്രമണത്തെ കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: കാലിഫോർണിയയിലെ സാൻ ഡീഗോയിലെ ഇസ്ലാമിക കേന്ദ്രം ലക്ഷ്യമിട്ട് നടന്ന സായുധ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. അക്രമം, ഭീകരവാദം, ക്രിമിനൽ പ്രവൃത്തികൾ എന്നിവയെ കുവൈത്ത് പൂർണ്ണമായും നിരാകരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്ക് കുവൈത്തിന്റെ ആത്മാർത്ഥ അനുശോചനവും സഹതാപവും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം കാലിഫോർണിയയിലെ സാൻ ഡീഗോയിലെ ഇസ്ലാമിക കേന്ദ്രം ലക്ഷ്യമിട്ട് നടന്ന സായുധ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
Next Story


