കുവൈത്ത് പഴയപള്ളി ആദ്യ ഫലപ്പെരുന്നാൾ ആഘോഷം
text_fieldsകുവൈത്ത് പഴയപള്ളി ആദ്യ ഫലപ്പെരുന്നാൾ മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി ‘സാന്തോം ഫെസ്റ്റ്- 2025’ എന്ന പേരിൽ കൊയ്ത്തുത്സവം ആഘോഷിച്ചു. ഡൽഹി പബ്ലിക് സ്കൂളിൽ നടന്ന പരിപാടി മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാ. എബ്രഹാം പി.ജെ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരീദ് കേദൻ ഷെലാറ്റ് മുഖ്യ സന്ദേശം നൽകി.
മെറിറ്റ് ഇന്റർനാഷനൽ സി.ഇ.ഒ ഗോപകുമാർ, അൽ മുസൈനി എക്സ്ചേഞ്ച് ബിസിനസ് ഡെവലപ്മെന്റ് മാനേജർ വിപിൻ മാത്യു, നാഷനൽ ഇവാഞ്ചലിക്കൽ സെക്രട്ടറി റോയി കെ. യോഹന്നാൻ, കുവൈത്ത് എക്യുമെനിക്കൽ ചർച്ച് ഫെലോഷിപ്പ് പ്രസിഡന്റ് ഫാ. ബിനു എബ്രഹാം, സെന്റ് ബേസിൽ ഇടവക വികാരി ഫാ. അജു കെ. വർഗീസ് എന്നിവർ ആശംസകൾ നേർന്നു. ഇടവക ട്രസ്റ്റി റെജി പി. ജോൺ സ്വാഗതവും ജനറൽ കൺവീനറും സഭാ മാനേജിങ് കമ്മിറ്റി അംഗവുമായ പോൾ വർഗീസ് നന്ദിയും പറഞ്ഞു.
ഫാ. ബിജു പാറയ്ക്കൽ, ഫാ. മാത്യു തോമസ്, ഫാ. ജെഫിൻ വർഗീസ്, ഫാ. ജോമോൻ ചെറിയാൻ, ഫാ. അരുൺ ജോൺ, ഇടവക സെക്രട്ടറി ബാബു കോശി, സാന്തോം ഫെസ്റ്റ് കോ-കൺവീനർ പ്രിൻസ് തോമസ്, സുവനീർ കൺവീനർ ജോൺ വി. തോമസ്, ഭദ്രാസന കൗൺസിൽ അംഗം ദീപക് അലക്സ് പണിക്കർ എന്നിവർ സംബന്ധിച്ചു.
ഈ വർഷത്തെ സുവനീർ അഭിവന്ദ്യ തിരുമേനി പ്രകാശനം ചെയ്തു. ലിബിൻ സ്കറിയ, ശ്യാം ലാൽ, ശ്വേത അശോക്, ഫൈസൽ, ആരോമൽ എന്നിവരുടെ ഗാനങ്ങൾ, നൃത്തം, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി. രുചികരമായ വിവിധ നാടൻ വിഭവങ്ങൾ, വിവിധയിനം ചെടികളുടെ വിൽപ്പന, ഗെയിംസ് കോർണർ എന്നിവ ആകർഷകമായി.


