കുവൈത്ത് ഫോട്ടോഗ്രാഫർക്ക് അന്താരാഷ്ട്ര പുരസ്കാരം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഫോട്ടോഗ്രാഫർ മുഹമ്മദ് അവാദിന് ഗ്രീസിൽ നടന്ന അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ. വാസ്തുവിദ്യ, കായികം എന്നിവയിലാണ് മുഹമ്മദ് അവാദ് മുൻനിര സ്ഥാനം നേടിയത്. 137 രാജ്യങ്ങളിൽ 11 വ്യത്യസ്ത വിഭാഗങ്ങളിലായി ഏകദേശം 70,000 ഫോട്ടോകൾ മത്സരത്തിന് എത്തി. വാസ്തുവിദ്യാ ഫോട്ടോഗ്രാഫി വിഭാഗത്തിൽ അസർബൈജാനിലെ ഹെയ്ദർ അലിയേവ് മ്യൂസിയം, സ്പോർട്സ് ഫോട്ടോഗ്രഫി വിഭാഗത്തിൽ കുവൈത്തിലെ മോട്ടോക്രോസ് റേസിൽ നിന്നുള്ള ഫോട്ടോ എന്നിവക്കാണ് മുഹമ്മദ് അവാദിന് പുരസ്കാരം ലഭിച്ചത്. ആതൻസിൽ നടന്ന ചടങ്ങിൽ മുഹമ്മദ് അവാദ് അവാർഡ് സ്വീകരിച്ചു. കുവൈത്ത് ഫോട്ടോഗ്രാഫിക് ആർട്സ് സൊസൈറ്റി ബോർഡ് അംഗമാണ് അവാദ്.