Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2026 10:22 AM GMT Updated On
date_range 11 Jan 2026 10:22 AM GMTകുവൈത്തിൽ മലയാളി യുവാവ് ഫ്ലാറ്റിൽ കുഴഞ്ഞുവീണ് മരിച്ചു
text_fieldscamera_alt
ജിബി സഞ്ജീവി ജോർജ്
Listen to this Article
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി യുവാവ് ഫ്ലാറ്റിൽ കുഴഞ്ഞുവീണ് മരിച്ചു. കറ്റാനം സ്വദേശിയായ ജിബി സഞ്ജീവി ജോർജ് (42) ആണ് മംഗഫ് ബ്ലോക്ക്–4 ലെ താമസസ്ഥലത്ത് മരിച്ചത്. എഫ്.എ ജനറൽ കോൺട്രാക്റ്റിങ് ഫോർ ബിൽഡിംഗ്സ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.
അഹ്മദി സി.എസ്.ഐ ചർച്ചിലെ ക്വയർ മാസ്റ്ററായിരുന്നു. കറ്റാനത്ത് മങ്കാവിൽ ഗാർഡൻസിലുള്ള ബ്ലസ് വില്ല (നല്ലൂർകുളത്തിൽ ജിബി ഭവനം) സ്വദേശിയാണ്. ഭാര്യ: ഹേന ജിബി (കായംകുളം എസ്.എൻ വിദ്യാപീഠം അധ്യാപിക). മകൻ: പ്രൈസ് ജിബി ജോർജ്.
Next Story


