‘മെഡക്സ് ഓണം 2023’ ആഘോഷിച്ചു
text_fieldsമെഡക്സ് ഓണാഘോഷത്തിൽ മാനേജ്മെന്റ് പ്രതിനിധികളും സ്റ്റാഫുകളും
കുവൈത്ത് സിറ്റി: മെഡക്സ് മെഡിക്കൽ കെയർ ഫഹാഹീൽ ‘മെഡക്സ് ഓണം 2023’ ആഘോഷിച്ചു. മെഡക്സ് മെഡിക്കൽ കെയർ പ്രസിഡന്റും സി.ഇ.ഒയുമായ മുഹമ്മദ് അലി വി.പി. ഓണസന്ദേശം നൽകി.
ഓണം സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും ഓർമപ്പെടുത്തലാണെന്നും എല്ലാവരും ഒരു കുടക്കീഴിൽ സ്നേഹത്തോടെയും ഒത്തൊരുമയോടെയും പ്രവർത്തിക്കണമെന്നും അദ്ദേഹം ഉണർത്തി.
മാനേജ്മെന്റ് പ്രതിനിധികൾ, സ്റ്റാഫുകൾ തുടങ്ങിയവർ പങ്കെടുത്തു. കലാപരിപാടികൾ, ഓണം മത്സരയിനങ്ങൾ, മെഡക്സ് മെഡിക്കൽ കെയർ ബെസ്റ്റ് എംപ്ലോയീസ് അവാർഡ് വിതരണം, ടീം എലാൻസോയുടെ ഗാനമേള എന്നിവ അരങ്ങേറി.
മെഡക്സ് മെഡിക്കൽ കെയർ ഓവർ ഓൾ പെർഫോർമർ ജാബിർ കോയിമ (റിസപ്ഷൻ മാനേജർ) അവാർഡ് ഏറ്റുവാങ്ങി. അമൃത വിജയമ്മ (നഴ്സിങ്), നസീമ കുനിയിൽ (ഫ്രന്റ് ഓഫിസ്), അഖിൽ ദേവ് (ബാക്ക് ഓഫിസ്), ഗീതു ജയചന്ദ്രൻ (ഫാർമസി), മിഥുന (ലാബ്) എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ.