ദേശീയ ടീമിനെ അഭിനന്ദിച്ച് മന്ത്രി
text_fieldsമന്ത്രി അബ്ദുർറഹ്മാൻ അൽമുതൈരി കുവൈത്ത് ടീം
അംഗങ്ങൾക്കൊപ്പം
കുവൈത്ത് സിറ്റി: ഫിഫ അറബ് കപ്പിൽ പങ്കെടുക്കുന്ന കുവൈത്ത് ടീമിനെ വാർത്താവിനിമയ, സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുർറഹ്മാൻ അൽമുതൈരി സന്ദർശിച്ചു. ഖത്തറിൽ എത്തിയ മന്ത്രി അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിലെ ചേംബറിലാണ് ദേശീയ ഫുട്ബാൾ ടീമുമായി കൂടിക്കാഴ്ച നടത്തിയത്. ശനിയാഴ്ച ജോർഡനുമായി തേറ്റതിനു പിറകെയായിരുന്നു കൂടിക്കാഴ്ച. യു.എ.ഇക്കെതിരായ അടുത്ത മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ടീം അംഗങ്ങളുടെ കഴിവുകളിലും പ്രകടനത്തിലും മന്ത്രി അൽ മുതൈരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കളിക്കാർക്കും സാങ്കേതിക, മാനേജ്മെന്റ് അംഗങ്ങൾക്കും ടീമുകൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
ദേശീയ ടീമിന് പിന്തുണ പ്രകടിപ്പിക്കാൻ സ്റ്റേഡിയത്തിലെത്തിയ കുവൈത്ത് കാണികളെയും അദ്ദേഹം അഭിനന്ദിച്ചു.


