കുവൈത്തിൽ ഉൽപന്നങ്ങളുടെ വിവരങ്ങളിൽ കൃത്രിമം കാണിച്ച വെയർഹൗസിനെതിരെ മന്ത്രാലയത്തിന്റെ നടപടി
text_fieldsകണ്ടെത്തിയ വാട്ടർ പമ്പുകൾ
കുവൈത്ത് സിറ്റി: വാട്ടർ പമ്പുകളിൽ അവ നിർമ്മിച്ച രാജ്യം മാറ്റിയ വെയർഹൗസിനെതിരെ നടപടി. സാൽമിയയിലെ വെയർഹൗസിനെതിരെയാണ് വാണിജ്യ-വ്യവസായ മന്ത്രാലയം നടപടി. വാട്ടർ പമ്പുകളുടെ ഉത്ഭവ രാജ്യം സംബന്ധിച്ച വിവരങ്ങളിൽ മാറ്റം വരുത്തുന്നതായി കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. ഉൽപ്പന്നങ്ങളുടെ യഥാർത്ഥ ഉത്ഭവത്തെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇടയാക്കുന്ന നടപടിയാണിത്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ്, കുവൈത്ത് ഫയർ ഫോഴ്‌സ്, കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ എന്നിവയുമായി സഹകരിച്ചാണ് നടപടി. വാണിജ്യ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും, ഉൽപ്പന്നങ്ങളുടെ കൃത്യതയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്താൻ നടത്തുന്ന ഏകോപിത പരിശോധനയുടെയും ഫലമാണ് നടപടി.


