ദേശീയ ശുചിത്വ കാമ്പയിൻ; നവംബർ നാലുമുതൽ മുതൽ ഡിസംബർ അഞ്ചുവരെ
text_fieldsസാമൂഹിക കാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈല അധ്യക്ഷതയിൽ ചേർന്ന യോഗം
കുവൈത്ത് സിറ്റി: നവംബർ നാല് മുതൽ മുതൽ ഡിസംബർ അഞ്ചുവരെ ദേശീയ ശുചിത്വ പ്രചാരണം സംഘടിപ്പിക്കാൻ സാമൂഹികകാര്യ മന്ത്രാലയം. ഇതിന് മുന്നോടിയായി സാമൂഹികകാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈലയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
നവംബർ നാലു മുതൽ മുതൽ ഡിസംബർ അഞ്ചുവരെയാണ് കാമ്പയിൻ. ഈ കാലയളവിൽ ‘ഇതാണ് നിങ്ങളുടെ പങ്ക്’എന്ന മുദ്രാവാക്യത്തിൽ രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കും. കാമ്പയിൻ കാലയളവിൽ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ മന്ത്രാലയം, മുനിസിപ്പാലിറ്റി, യുവ വളണ്ടിയർമാർ എന്നിവർ ചേർന്ന് ദിനംപ്രതി ശുചിത്വ പ്രവർത്തനങ്ങൾ നടത്തും. പരിസ്ഥിതി അവബോധം വർധിപ്പിക്കുക, സന്നദ്ധപ്രവർത്തനം പ്രോത്സാഹിപ്പിക്കുക, ശുചിത്വം ജീവിതശൈലിയായി സ്ഥാപിക്കുക എന്നിവയാണ് ലക്ഷ്യം.
ദേശീയ ആഘോഷത്തോടെ ഡിസംബർ ആദ്യ വാരത്തിൽ കാമ്പയിൻ സമാപിക്കും. രാജ്യത്തെ പരിസ്ഥിതി സംരക്ഷണത്തിനും ശുചിത്വ ബോധം പ്രചരിപ്പിക്കുന്നതിനുമായി നടക്കുന്ന കാമ്പയിനിൽ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ദേശീയ ഉത്തരവാദിത്തം വളർത്തുന്നതിൽ യുവാക്കളുടെയും വളണ്ടിയർമാരുടെയും പങ്ക് നിർണായകമാണെന്നും ചൂണ്ടിക്കാട്ടി.