Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗർഭച്ഛിദ്ര...

ഗർഭച്ഛിദ്ര ഗുളികകളുമായി ഒരാൾ പിടിയിൽ

text_fields
bookmark_border
ഗർഭച്ഛിദ്ര ഗുളികകളുമായി ഒരാൾ പിടിയിൽ
cancel

കുവൈത്ത് സിറ്റി: ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഒരാൾ പിടിയിൽ. 105 ഗുളികകൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ടൂറിസ്റ്റ് വിസയിൽ മാസം തോറും ഗുളികകൾ കൊണ്ടുവന്നു വിൽപ്പന നടത്തിവരികയായിരുന്നു പതിവ്.

ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ പ്രചരിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അബു ഫതീരയിൽ വെച്ച് ഇയാളെ പിടികൂടുമ്പോൾ കൈവശം ഏഴു ഗുളികകൾ ഉണ്ടായിരുന്നു.

തുടർന്ന് ഫിന്റാസിലെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 98 ഗുളികകൾ കൂടി കണ്ടെടുത്തു. താൻ ഓരോ മാസവും ടൂറിസ്റ്റ് വിസയിൽ കുവൈത്തിൽ പ്രവേശിക്കാറുണ്ടെന്നും, ഓരോ തവണ വരുമ്പോഴും തുർക്കിയിൽ നിന്ന് 56 ഗർഭച്ഛിദ്ര ഗുളികകൾ കൊണ്ടുവന്ന് ഇവിടെ വിൽക്കാറുണ്ടെന്നും പ്രതി സമ്മതിച്ചതായി മന്ത്രാലയം അറിയിച്ചു.

ഇതിന് ആകെ 1,040 കുവൈത്തി ദിനാർ വില വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെയും പിടിച്ചെടുത്ത ഗുളികകളും നിയമനടപടിക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:abortion pills arrested Kuwait 
News Summary - One person arrested with abortion pills
Next Story