ഓവർസീസ് എൻ.സി.പി കുവൈത്ത് ഗാന്ധിജയന്തി ദിനാഘോഷം
text_fieldsകുവൈത്ത് സിറ്റി: എൻ.സി.പി കുവൈത്ത് കമ്മിറ്റി ഗാന്ധിജയന്തി ദിനാഘോഷം അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു. ഒ.എൻ.സി.പി ഗ്ലോബൽ പ്രസിഡന്റ് ബാബു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ഒ.എൻ.സി.പി കുവൈത്ത് പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു.=വിശിഷ്ടാതിഥികളായി യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ജോൺ തോമസ് കളത്തിപ്പറമ്പിൽ, സീനിയർ പ്രിൻസിപ്പൽ സി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
സി. രാധാകൃഷ്ണൻ ഗാന്ധിജയന്തി സന്ദേശം നൽകി. ഒ.എൻ.സി.പി ഗ്ലോബൽ ട്രഷറർ ബിജു സ്റ്റീഫൻ ഭരണഘടന സംരക്ഷണ സന്ദേശം വിശദീകരിച്ചു. വൈസ് പ്രസിഡന്റ് സണ്ണി മിറാൻഡ, പ്രിൻസ് കൊല്ലപ്പിള്ളിൽ, സെക്രട്ടറി രതീഷ് വർക്കല, വനിതാവേദി കൺവീനർ ദിവ്യ, ജോയിന്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം, എക്സിക്യൂട്ടിവ് അംഗങ്ങളായ സണ്ണി കെ. അല്ലീസ്, മാത്യു ജോൺ, അബ്ദുൽ അസീസ് കാലിക്കറ്റ്, സൂസൻ, അനിമോൾ, ഹമീദ് പാലേരി എന്നിവർ നേതൃത്വം നൽകി. ഒ.എൻ.സി.പി കുവൈത്ത് ജനറൽ സെക്രട്ടറി അരുൾരാജ് സ്വാഗതവും ട്രഷറർ രവീന്ദ്രൻ നന്ദിയും പറഞ്ഞു.