പഹൽഗാം ആക്രമണം; പ്രവാസി വെൽഫെയർ കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: പഹൽഗാമിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണത്തെ പ്രവാസി വെൽഫെയർ കുവൈത്ത് അപലപിച്ചു. അക്രമത്തിന് ഉത്തരവാദികളായവരെ അടിയന്തിരമായി കണ്ടെത്തി ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
നിരപരാധികളായ മനുഷ്യരെ ലക്ഷ്യമാക്കി നടത്തിയ ഈ ക്രൂരത മനുഷ്യമനസ്സിന്റെ അത്യന്തം നീചമായ പ്രവൃത്തിയാണ്.
അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാവിന് പ്രണാമം അർപ്പിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു. മേഖലയിൽ സമാധാനത്തിന് വഴിയൊരുക്കുന്ന നടപടികൾ ഉടനടി ഉണ്ടാകണമെന്നും പ്രവാസി വെൽഫെയർ കുവൈത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.