പൽപക് ‘പാലക്കാടൻ മേള- 2025’ പോസ്റ്റർ പ്രകാശനം
text_fieldsപാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് ഓണാഘോഷം പോസ്റ്റർ
പ്രകാശനത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) ഓണാഘോഷം ‘പാലക്കാടൻ മേള- 2025’ ഒക്ടോബർ മൂന്നിന് വിവിധ പരിപാടികളോടെ സംഘടിപ്പിക്കും.
ആഘോഷത്തിന്റെ പോസ്റ്റർ പ്രകാശനം മെട്രോ കോർപറേറ്റ് ഓഫിസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൺവീനർ ശിവദാസ് വാഴയിൽ, ജോയന്റ് കൺവീനർ പ്രേംരാജ്, സുവനീർ കൺവീനർ ജയൻ നമ്പ്യാർ എന്നിവർ ചേർന്ന് മെട്രോ ഗ്രൂപ് മാർക്കറ്റിങ് വിഭാഗം മേധാവി ബഷീർ ബാത്തക്ക് നൽകി നിർവഹിച്ചു.
പൽപക് പ്രസിഡന്റ് രാജേഷ് പരിയാരത്ത് അധ്യക്ഷതവഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി സി.പി ബിജു, രക്ഷാധികാരി പി. എൻ കുമാർ, ട്രഷറർ മനോജ് പരിയാനി, കേന്ദ്രകമ്മിറ്റി, ഏരിയ കമ്മിറ്റി ഭാരവാഹികൾ സംബന്ധിച്ചു. ഓണാഘോഷ സാംസ്കാരിക സമ്മേളനം ഡോ. രാജുനാരായണ സ്വാമി ഐ.എ.എസ് ഉദ്ഘാടനം ചെയ്യും.
ശ്രീരാഗം ബാൻഡ് അണിയിച്ചൊരുക്കുന്ന സംഗീത സായാഹ്നം, വിവിധ കലാപരിപാടികൾ, ഓണസദ്യ എന്നിവയും ആഘോഷഭാഗമായി ഒരുക്കും.