Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2026 8:08 AM GMT Updated On
date_range 22 Jan 2026 8:08 AM GMTറോഡ് അറ്റകുറ്റപ്പണി: അറേബ്യൻ ഗൾഫ് സ്ട്രീറ്റ് അടച്ചിടും
text_fieldsListen to this Article
കുവൈത്ത് സിറ്റി: റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായി സെക്കൻഡ് റിംഗ് റോഡ് ഇന്റർസെക്ഷൻ മുതൽ എഞ്ചിനീയേഴ്സ് അസോസിയേഷൻ ഇന്റർസെക്ഷൻ വരെ അറേബ്യൻ ഗൾഫ് സ്ട്രീറ്റ് പൂർണമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ട് ആറുമണി മുതൽ ജനുവരി 25 രാവിലെ ആറുവരെ ഈ ഭാഗത്ത് ഗതാഗതം നിർത്തിവെക്കും. വാഹനങ്ങൾ ബദൽ വഴികൾ ഉപയോഗിക്കണമെന്നും ട്രാഫിക് നിർദേശങ്ങളും മുന്നറിയിപ്പ് ബോർഡുകളും കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Next Story


