സാൽമിയ സൗഹൃദ വേദി ക്രിസ്മസ്-ന്യൂ ഇയർ സൗഹൃദ സദസ്സ്
text_fieldsസാൽമിയ സൗഹൃദവേദി ക്രിസ്മസ് ന്യൂ ഇയർ സൗഹൃദ സദസ്സിൽ അഡ്വ. ഫാദർ സുബിൻ മണത്ര സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൗഹൃദ വേദി സാൽമിയ ക്രിസ്മസ്-ന്യൂ ഇയർ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. സാൽമിയ സെൻട്രൽ ഹാളിൽ നടന്ന പരിപാടിയിൽ സൗഹൃദവേദി സാൽമിയ പ്രസിഡന്റ് മനോജ് പരിമണം അധ്യക്ഷത വഹിച്ചു.
സൗഹൃദ വേദി ക്രിസ്മസ്-ന്യൂ ഇയർ സൗഹൃദ സദസ്സ്
അബ്ദുൽ ഷുക്കൂർ വണ്ടൂർ രചിച്ച് ഈണം നൽകിയ പ്രാർത്ഥനാ ഗീതം നജീബ് എം.പി, ഇസ്മാ മറിയം നജീബ് എന്നിവർ ചേർന്ന് ആലപിച്ചു. ബിനോയ് ചന്ദ്രൻ, അഡ്വ.ഫാദർ സുബിൻ മണത്ര (ഓർത്തഡോക്സ് ചർച്ച്), ഷെഫീഖ് അബ്ദുൽ സമദ് (കെ.ഐ.ജി) എന്നിവർ ആശംസ നേർന്നു.
വൈ.എം.സി.എ കരോൾ സംഘം കരോൾ ഗാനം ആലപിച്ചു. ഗൾഫ് മാധ്യമം ‘സിങ് കുവൈത്ത്’ ഫെയിം ശ്യാമ ചന്ദ്രൻ, നിലോഫർ, നിധി റോസ് എന്നിവരും സിസിൽ കൃഷ്ണൻ, റിയാസ് വളാഞ്ചേരി, ഹക്കീം റാവുത്തർ, നസീർ കൊല്ലം, ഡെയ്സി എന്നിവരും ഗാനങ്ങൾ ആലപിച്ചു. നിധി റോസ് അവതരിപ്പിച്ച റിംഗ് ഡാൻസ് കലാപരിപാടികൾക്ക് മിഴിവേകി.
സൗഹൃദ വേദി ആക്ടിങ് സെക്രട്ടറി ഹർഷൻ സ്വാഗതം പറഞ്ഞു. സാജിദ് അലി ഒറ്റപ്പാലം ആങ്കറിങ് നിർവഹിച്ചു. സലാം ഒലക്കോട്, സഫ്വാൻ ആലുവ, റിഷ്ദിൻ അമീർ, താജുദ്ധീൻ, നജീബ് എം പി, ജഹാൻ അലി, ദിൽഷാദ്, നിസാർ കെ റഷീദ്, ഇസ്മായിൽ വി. എം, അസ്ലഹ്, ഫൈസൽ ബാബു, ആസിഫ് പാലക്കൽ എന്നിവർ നേതൃത്വം നൽകി.


