Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൗദിയിലെ ഹൂതി ആക്രമണം:...

സൗദിയിലെ ഹൂതി ആക്രമണം: കുവൈത്ത് ശക്തമായി അപലപിച്ചു

text_fields
bookmark_border
സൗദിയിലെ ഹൂതി ആക്രമണം: കുവൈത്ത് ശക്തമായി അപലപിച്ചു
cancel

കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ ഹൂതികൾ തുടർച്ചയായി നടത്തിവരുന്ന ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. റിയാദിനു നേരെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതാണ് ഇതിൽ ഏറ്റവും ഒടുവിലത്തെ സംഭവം. സൗദിയുടെ പരമാധികാരത്തെ നഗ്നമായി ലംഘിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽപ്പറത്തുന്നതുമാണ് ഇവയെന്ന് കുവൈത്ത് വിദേശകാര്യമന്ത്രാലയം ചൂണ്ടികാട്ടി.

ഈ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി തള്ളിക്കളയുന്നു. സ്ഥിതിഗതികളെ വഷളാക്കുന്നതും, സാധാരണക്കാരുടെ ജീവന് നേരിട്ടുള്ള ഭീഷണി ഉയർത്തുന്നതുമാണിവ. മേഖലയുടെ സ്ഥിരതയെ തകർക്കുന്നതുമാണ് ഹൂതി നടപടികൾ എന്നും കുവൈത്ത് ഉണർത്തി.

സൗദി അറേബ്യക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച കുവൈത്ത്, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും, സ്ഥിരതയും സുരക്ഷയും നിലനിർത്തുന്നതിനും സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ അറിയിച്ചു. കുവൈത്തിന്റെയും ജി.സി.സി രാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണ് സൗദി അറേബ്യയുടെ സുരക്ഷ എന്നും സൂചിപ്പിച്ചു.

തലസ്ഥാനമായ റിയാദ്, കിഴക്കൻ പ്രവിശ്യ, രാജ്യത്തിന്റെ തെക്കൻ മേഖല എന്നിവ ലക്ഷ്യമാക്കിയാണ് ആക്രമണ ശ്രമങ്ങൾ നടന്നത്. ആക്രമണം വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തു.

കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി എത്തിയ ഒരു ബാലിസ്റ്റിക് മിസൈലും റിയാദിലേക്ക് തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും ആകാശത്തുവെച്ചുതന്നെ വ്യോമസേന തകർത്തു. റിയാദ്, തെക്കൻ മേഖലകൾ ലക്ഷ്യമിട്ട് വിക്ഷേപിച്ച രണ്ട് ക്രൂയിസ് മിസൈലുകളും വിജയകരമായി നിഷ്പ്രഭമാക്കിയതായി അറബ് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Saudi Arabia houthi attack Kuwait Strongly Condemns 
News Summary - Saudi Arabia Houthi Attack: Kuwait Strongly Condemns
Next Story