Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഓണചിത്രങ്ങൾ അയക്കാം...

ഓണചിത്രങ്ങൾ അയക്കാം സമ്മാനം നേടാം; ‘ഗൾഫ്മാധ്യമം- ക്ലിക് വിത്ത് അൽ അൻസാരി’

text_fields
bookmark_border
ഓണചിത്രങ്ങൾ അയക്കാം സമ്മാനം നേടാം; ‘ഗൾഫ്മാധ്യമം- ക്ലിക് വിത്ത് അൽ അൻസാരി’
cancel

കുവൈത്ത്‌ സിറ്റി: ഓണക്കാലമാണ്, ആഘോഷങ്ങളുടെ സുന്ദരകാലം. ആഘോഷത്തിന്റെ സുന്ദര മുഹൂർത്തങ്ങൾ പങ്കുവെക്കാൻ ‘ഗൾഫ് മാധ്യമം’ അവസരം ഒരുക്കുന്നു. ഗൾഫ്മാധ്യമം -അൽ അൻസാരി എക്സ്ചേഞ്ച് ‘ക്ലിക് വിത്ത് അൽ അൻസാരി’ മൽസരത്തിലേക്ക് ഓണചിത്രങ്ങൾ അയച്ചു സമ്മാനങ്ങൾ നേടാം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. മികച്ച ചിത്രങ്ങൾക്ക് ഗൾഫ് മാധ്യമം പത്രത്തിലും ഓൺലൈനിലും പ്രസിദ്ധീകരിക്കും.

മൽസരത്തിൽ പങ്കെടുക്കാൻ

ഓണാഘോഷ ചിത്രങ്ങൾ (+965 6090 9256) നമ്പരിലേക്ക് വാട്സാപ്പ് ചെയ്യുക.

ഇതിൽ നിന്ന് മികച്ച ചിത്രങ്ങൾ മൽസര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കും.

പ്രത്യേക ജൂറിയാകും മികച്ച ചിത്രങ്ങൾ തെരഞ്ഞെടുക്കുക.

കുവൈത്തിൽ താമസിക്കുന്ന മലയാളികൾക്കാണ് മൽസരത്തിൽ പങ്കെടുക്കാനാകുക.

മൽസരത്തിൽ പങ്കെടുക്കുന്നവർ ഗൾഫ്മാധ്യമം, അൽ അൻസാരി എക്സ്ചേഞ്ച് സോഷ്യൽ മീഡിയ പേജുകൾ പിന്തുടരണം.

സെപ്റ്റംബർ 20 വരെ അയക്കുന്ന ചിത്രങ്ങളാണ് മൽസരത്തിന് പരിഗണിക്കുക.

മികച്ച ചിത്രങ്ങൾകൊപ്പം (95 മാർക്ക്) സോഷ്യൽ മീഡിയ പിന്തുണയും (5) കൂടി കണക്കിലെടുത്താകും വിജയികളെ പ്രഖ്യാപിക്കുക.

Show Full Article
TAGS:gulfnews gulfnewsmalayalam Kuwait 
News Summary - Send Onam pictures and win prizes
Next Story