‘സിങ് കുവൈത്ത്’; രോഹിതും ശ്രീനന്ദയും ജേതാക്കൾ
text_fieldsരോഹിത് എസ്. നായർ,ശ്രീനന്ദ മനോജ്
കുവൈത്ത് സിറ്റി: ആവേശവും ആകാംക്ഷയും നിറഞ്ഞ ഫൈനൽ മത്സരത്തിൽ 10 പേരും കാഴ്ചവെച്ചത് മികച്ച പ്രകടനം. പാട്ടിന്റെ സകലമേഖലകളും കടന്നുപോയ മൂന്നു റൗണ്ട് പോരാട്ടത്തിൽ മത്സരാർഥികളുടെ കഴിവും മികവും അറിവും വിലയിരുത്തപ്പെട്ടു.
ജൂനിയർ വിഭാഗത്തിൽ ശ്രീനന്ദ മനോജും സീനിയർ വിഭാഗത്തിൽ രോഹിത് എസ് നായരും ഒന്നാം സ്ഥാനം നേടി. ജൂനിയർ വിഭാഗത്തിൽ ദേവന പ്രശാന്ത് രണ്ടാമതും ഹെലൻ സൂസൻ ജോസ് മൂന്നാമതുമെത്തി.
സീനിയർ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച റൂത്ത് ആൻ ടോബി, നിലൂഫർ എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. ശ്യാമ ചന്ദ്രൻ മൂന്നാം സ്ഥാനം നേടി.
പ്രമുഖ ഗായകരായ ജ്യോത്സ്ന, കണ്ണൂർ ഷരീഫ്, സിജു സിയാൻ എന്നിവരാണ് ഫൈനൽ മത്സരാർഥികളെ വിലയിരുത്തിയതും പ്രഖ്യാപിച്ചതും. മൂവരും ചേർന്ന് വിജയികൾക്ക് മെമന്റോ കൈമാറി.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് മെമന്റോയും കാഷ് പ്രൈസും, ഫൈനലിൽ എത്തിയ എല്ലാവർക്കും ഗിഫ്റ്റ് വൗച്ചറുകളും പ്രത്യേക സമ്മാനങ്ങളും ലഭിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ് ഫൗണ്ടറും ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ, മാംഗോ ഹൈപ്പർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റഫീഖ് അഹമ്മദ് എ.എം. ഗ്രൂപ് ചെയർമാനും ദുബൈ ദുബൈ കറക് മക്കാനി മാനേജിങ് ഡയറക്ടറുമായ ആബിദ് അബ്ദുൽ കരീം, ടൈം ഹൗസ് കൺട്രി ഹെഡ് ഇർഷാദ് എന്നിവർ മറ്റു സമ്മാനങ്ങൾ വിതരണം ചെയ്തു.
ഫൈനലിൽ മാറ്റുരച്ചവർ
നിലൂഫർ
റൂത്ത് ആൻ ടോബി
ശ്യാമ ചന്ദ്രൻ


