Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2026 2:10 PM GMT Updated On
date_range 25 Aug 2026 2:10 PM GMTഅമിത വേഗതയിൽ ചീറിപാഞ്ഞു വാഹനം; പിന്തുടർന്ന് പിടികൂടി അധികൃതർ
text_fieldsകുവൈത്ത് സിറ്റി: ആറാം റിങ് റോഡിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ച കുവൈത്തി പൗരനെ അധികൃതർ പിടികൂടി. മൊബൈൽ റഡാർ ഉപയോഗിച്ച് കണ്ടെത്തിയ വാഹനത്തെ പിന്തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ജനറൽ ട്രാഫിക് വകുപ്പ് ഇയാളെ സെൻട്രൽ ജയിലിലേക്ക് കൈമാറി.
വാഹനം രണ്ട് മാസത്തേക്ക് കസ്റ്റഡിയിലെടുത്തു. കേസ് തുടർനടപടികൾക്കായി ട്രാഫിക് കോടതിക്ക് കൈമാറി. രാജ്യത്തെ റോഡുകളിൽ 200 കിലോമീറ്ററിന് മുകളിൽ വേഗതയിൽ വാഹനം ഓടിച്ചാൽ തടവ് ഉൾപ്പെടെയുള്ള കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
Next Story


