തലശ്ശേരി രുചിയും തനിമയുമായി ‘തലശ്ശേരിപ്പെരുമ’
text_fields‘തലശ്ശേരിപ്പെരുമ’ സംഗമത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്തിലെ തലശ്ശേരി നിവാസികളുടെ കൂട്ടായ്മയായ തലശ്ശേരി അസോസിയേഷൻ കുവൈത്ത് സംഗമം തലശ്ശേരി രുചിയും തനിമയും വിളിച്ചോതുന്നതായി.
‘തലശ്ശേരിപ്പെരുമ’ എന്നപേരിൽ കബദ് റിസോർട്ടിൽ സംഘടിപ്പിച്ച സംഗമത്തിൽ അംഗങ്ങളും കുടുംബാംഗങ്ങളും ഒത്തുചേർന്നു.
തലശ്ശേരിപ്പെരുമയും പാരമ്പ്യര്യവും പ്രകടിപ്പിക്കുന്ന വൈവിധ്യങ്ങളായ കലാപരിപാടികളും വിനോദ മത്സരങ്ങളും നടന്നു. തലശ്ശേരി രുചിയൂറുന്ന വിഭവങ്ങളും തലശ്ശേരി പെരുമക്ക് മാറ്റുകൂട്ടി.
ചടങ്ങ് മുഖ്യരക്ഷാധികാരി ഹംസ മേലെക്കണ്ടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ നിസാം നാലകത്ത് എന്നിവർ പരിപാടി നിയന്ത്രിച്ചു. പ്രസിഡന്റ് തൻവീർ അധ്യക്ഷതവഹിച്ചു. മുഖ്യ അതിഥി ഡോ. അമീർ, ജനറൽ സെക്രട്ടറി റഹീം എന്നിവർ ആശംസ നേർന്നു. പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ റോഷൻ നന്ദി പറഞ്ഞു. അസോസിയേഷൻ പ്രവർത്തകരും വളന്റിയർമാരും നേതൃത്വം നൽകി.


