‘തൻശീത് ഖുർആൻ ടാലെന്റ് ഫെസ്റ്റ്-25’; ഗ്രാൻഡ് ഫിനാലെ നാളെ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) വിദ്യാഭ്യാസ വിങ്ങിന് കീഴിൽ സംഘടിപ്പിച്ച ‘തൻശീത് ഖുർആൻ ടാലെന്റ് ഫെസ്റ്റ്-25’ ന്റെ ഗ്രാൻഡ് ഫിനാലെയും അവാർഡ് ദാന ചടങ്ങും വെള്ളിയാഴ്ച്ച. വൈകുന്നേരം മൂന്നു മുതൽ അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി.
സബ്ജൂനിയർ, ജൂനിയർ, സീനിയർ, ജനറൽ തുടങ്ങി നാലു വിഭാഗങ്ങളിലായി 250ലധികം മത്സരാർഥികൾ പങ്കെടുത്ത പ്രാഥമിക റൗണ്ടിലെ മത്സരങ്ങളിൽ നിന്നും വിജയിച്ച 26 മത്സരാർഥികളാണ് ഫൈനലിൽ മാറ്റുരക്കുന്നത്.
ഗ്രാൻഡ് ഫിനാലെയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി കെ.ഐ.സി വിദ്യാഭ്യാസ വിങ് സെക്രട്ടറി അബ്ദുൽ മുനീർ പെരുമുഖം, ശിഹാബ് മാസ്റ്റർ നീലഗിരി എന്നിവർ അറിയിച്ചു. സമസ്ത വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് ദാന ചടങ്ങും മദ്റസ അധ്യാപകർക്കുള്ള ശിലാപശാലയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടക്കുമെന്നും വ്യക്തമാക്കി.