Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്-സൗദി...

കുവൈത്ത്-സൗദി സാമ്പത്തിക, ആസൂത്രണ സഹകരണ ധാരണാപത്രം പ്രാബല്യത്തിൽ

text_fields
bookmark_border
കുവൈത്ത്-സൗദി സാമ്പത്തിക, ആസൂത്രണ സഹകരണ ധാരണാപത്രം പ്രാബല്യത്തിൽ
cancel

കുവൈത്ത് സിറ്റി: കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള സാമ്പത്തിക, ആസൂത്രണ സഹകരണ ധാരണാപത്രം പ്രാബല്യത്തിൽ വന്നു. 2025 നവംബർ 10ന് റിയാദിൽ ഇരു സർക്കാറുകളും ഒപ്പുവച്ച ധാരണാപത്രത്തിനാണ് ഇപ്പോൾ അംഗീകാരം.

സാമ്പത്തിക നയം, ദീർഘകാല ആസൂത്രണം, സാമ്പത്തിക പഠനങ്ങൾ, മോഡലിംഗ്, ഉയർന്നുവരുന്ന സാമ്പത്തിക മേഖലകൾ എന്നിവയിലാണ് സഹകരണം. ഹരിത, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, 2030 സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്നിവയിലും സഹകരണം ഉറപ്പാക്കും.

കുവൈത്തിന്റെ ആസൂത്രണ വികസനത്തിനായുള്ള സുപ്രീം കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റും സൗദി അറേബ്യയുടെ സാമ്പത്തിക, ആസൂത്രണ മന്ത്രാലയവുമാണ് കരാർ കക്ഷികൾ. ധാരണാപത്രത്തിന് മൂന്ന് വർഷത്തെ കാലാവധിയുണ്ട്. ആറ് മാസം മുൻപ് അറിയിപ്പ് നൽകിയില്ലെങ്കിൽ ഇത് സ്വയമേവ പുതുക്കപ്പെടും.

Show Full Article
TAGS:gulfnews gulfnewsmalayalam Kuwait 
News Summary - Kuwait-Saudi Economic and Planning Cooperation Memorandum of Understanding comes into effect
Next Story