പുതിയ വിമാനത്താവളം വേഗത്തിൽ പൂർത്തിയാക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനൽ ടി-2യുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സ് കർശന നിർദേശം നൽകി.
2026 നവംബർ 30നകം എല്ലാ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കണമെന്നാണ് നിർദേശം. പൊതുമരാമത്ത് മന്ത്രാലയം കഴിഞ്ഞ ആഴ്ച അംഗീകരിച്ച മാറ്റങ്ങളും ഈ സമയപരിധിക്കുള്ളിൽ ഉൾപ്പെടുത്തണം.
പ്രധാന ടെർമിനൽ കെട്ടിടം, സേവന സൗകര്യങ്ങൾ, ആക്സസ് റോഡുകൾ എന്നിവയുമായി ബന്ധപ്പെട്ട പുതുക്കിയ ജോലികളുടെ പരിധി മന്ത്രാലയം സമർപ്പിച്ചതിനെ തുടർന്ന് സമയക്രമം അന്തിമമായി നിശ്ചയിച്ചതായി അധികൃതർ അറിയിച്ചു. പദ്ധതി നടപ്പാകുന്നതോടെ വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷിയും യാത്രക്കാർക്ക് ലഭിക്കുന്ന സേവനത്തിന്റെ നിലവാരവും ഗണ്യമായി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രദേശത്തെ ഏറ്റവും ആധുനിക ഹബ്ബുകളിൽ ഒന്നാകാനാണ് പദ്ധതിയുടെ ലക്ഷ്യം.


