Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്നേ​ഹ​ത്തി​ന്റെ...

സ്നേ​ഹ​ത്തി​ന്റെ പൂ​ക്ക​ളം തീ​ർ​ത്ത പ​ഠ​ന​കാ​ലം

text_fields
bookmark_border
onam 2024
cancel
സ​മ്പ​ൽ​സ​മൃ​ദ്ധി​യു​ടേ​യും ഐ​ശ്വ​ര്യ​ത്തി​ന്റെ​യും ന​ല്ല നാ​ളു​ക​ളു​ടെ സ്മ​ര​ണ​ക​ളാ​ണ് മ​ല​യാ​ളി​ക്ക് ഓ​ണം. നാ​ട്ടി​ൻ​പു​റ​ങ്ങ​ളു​ടെ ന​ന്മ​ക​ൾ നി​റ​ഞ്ഞ ഭൂ​ത​കാ​ല​ത്തി​ന്റെ ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന കാ​ലം. ആ ​ഓ​ർ​മ​ക​ൾ വാ​യി​ക്കാം.

എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളെ​യും പോ​ലെ ഓ​ണ​​െത്ത​യും ഐ​ക്യ​ത്തോ​ടെ ആ​ഘോ​ഷ​പൂ​ർ​വം വ​ര​വേ​ൽ​ക്കു​ക​യും കൊ​ണ്ടാ​ട​ു​ക​യും ചെ​യ്യു​ന്ന​വ​രാ​ണ് കോ​ഴി​ക്കോ​ട്ടു​കാ​ർ. ഓ​ണ​ക്കാ​ല​മാ​യാ​ൽ മ​ല​യാ​ളി​ക​ൾ ഒ​ന്ന​ട​ക്കം ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​കും. അ​ത്തം മു​ത​ൽ വീ​ട്ടു​മു​റ്റ​ങ്ങ​ളി​ൽ പൂ​ക്ക​ള​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു തു​ട​ങ്ങും. അ​തി​ന്റെ കൗ​തു​കം നു​ക​ർ​ന്നാ​കും കു​ട്ടി​ക്കാ​ല​ത്ത് സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര.

വ​സ്ത്ര വി​ൽ​പ​ന​ശാ​ല​ക​ളി​ൽ പു​തി​യ മോ​ഡ​ലു​ക​ൾ വി​ൽ​പന​ക്കെ​ത്തു​ന്ന​തും ഓ​ണ​ക്കാ​ല​ത്താ​ണ്. കോ​ഴി​ക്കോ​ട് അ​ങ്ങാ​ടി​യി​ലേ​യും മി​ഠാ​യിത്തെ​രു​വി​ലെ​യും മാ​ത്ര​മ​ല്ല ചെ​റി​യ ഗ്രാ​മ​ങ്ങ​ളി​ൽ വ​രെ ഓ​ണ​ത്തി​ന്റെ വ​ര​വ​റി​യി​ച്ച് പ​ല നി​റ​ങ്ങ​ളി​ൽ പു​തു​വ​സ്ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ടാ​കും.

കോ​ഴി​ക്കോ​ട്ടെ മു​സ്‍ലിം ചു​റ്റു​പാ​ടി​ൽ വ​ള​ർ​ന്ന എ​നി​ക്ക് കു​ട്ടി​ക്കാ​ല​ത്ത് ഇ​തെ​ല്ലാം കൗ​തു​ക​ങ്ങ​ളാ​യി​രു​ന്നു. കോ​ള​ജി​ലെ​ത്തി​യ​തോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​ന്തോ​ഷം കൂ​ടു​ത​ൽ അ​നു​ഭ​വി​ച്ചു​തു​ട​ങ്ങി​യ​ത്. വെ​ള്ളി​മാ​ടു​കു​ന്ന് ലോ ​കോ​ള​ജ് പ​ഠ​ന​കാ​ലം അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ന്നും മ​ധു​ര​മു​ള്ള ഓ​ർ​മ​ക​ളാ​യി തു​ട​രു​ന്നു.

ഓ​ണ​പ്പൂ​ക്ക​ളം തീ​ർ​ക്ക​ൽ, വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, ക​ലാ​പ​രി​പാ​ടി, ഓ​ണ​സ​ദ്യ എ​ന്നി​വ​യെ​ല്ലാം ഒ​രു​മി​ക്കു​ന്ന വ​ലി​യ ആ​ഘോ​ഷ​ങ്ങ​ളു​ടെ​താ​യി​രു​ന്നു കോ​ള​ജി​ലെ ഓ​ണ​ക്കാ​ലം. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പൂ​ക്ക​ളം തീ​ർ​ക്ക​ലി​ലാ​യി​രു​ന്നു എ​ന്റെ പ്ര​ധാ​ന ക​ലാ​പ​രി​പാ​ടി.

എ​ല്ലാ ‘മോ​ഡേ​ൺ’ പെ​ൺ​കു​ട്ടി​ക​ളും സെ​റ്റു സാ​രി​യും പൂ​ക്ക​ളു​മൊ​ക്കെ ചൂടി ത​നി​നാ​ട​ൻ സു​ന്ദ​രി​മാ​രാ​കു​ന്ന ദി​നം കൂടി​യാ​ണ് ഓ​ണാ​ഘോ​ഷം. ജാ​തി​യോ, മ​ത​മോ ഒ​ന്നും ആ​ഘോ​ഷ​ങ്ങ​ളെ ബാ​ധി​ച്ചി​രു​ന്ന​തേ​യി​ല്ല. എ​ല്ലാ​വ​രും ഒ​രു​മി​ച്ച് ചേ​ർ​ന്ന് സ്നേ​ഹ​ത്തി​ന്റെ മ​നോ​ഹ​ര​മാ​യ വ​ലി​യൊ​രു പൂ​ക്ക​ളം തീ​ർ​ത്തി​രു​ന്ന കാ​ലം.

കു​വൈ​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ നാ​ട്ടി​ലേ​ക്കാ​ൾ വ​ലി​യ ആ​ഘോ​ഷ​ങ്ങ​ൾ ക​ണ്ടു. പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ ആ​ഘോ​ഷം നാ​ട്ടി​ലെ ഓ​ർ​മ​ക​ളെ മ​റി​ക​ട​ക്കു​ന്ന ത​ര​ത്തി​ലാ​ണ്. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ ലോ​യേ​ഴ്​സ് ഫോ​റം അം​ഗ​മാ​യ​തോ​ടെ അ​വ​രോ​ടൊ​പ്പ​മാ​യി ആ​ഘോ​ഷം. പൂ​ക്ക​ളം തീ​ർ​ക്ക​ലും ഓ​ണ​സ​ദ്യ​യും എ​ല്ലാ​മാ​യി നാ​ടോ​ർ​മ​ക​ളി​ൽ എ​ല്ലാ പ്ര​വാ​സി​ക​ളെ​യും പോ​ലെ ഇ​പ്പോ​ൾ ഞാ​നും.

Show Full Article
TAGS:Kuwait News 
News Summary - The study period where love blossomed
Next Story