Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2026 4:48 AM GMT Updated On
date_range 16 Sep 2026 4:48 AM GMTതൃശൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsകുവൈത്ത് സിറ്റി/കൊടുങ്ങല്ലൂർ: പള്ളിനട കൊല്ലാട്ട് പരേതനായ അബ്ദുൽ ലത്തീഫ് ഹാജി മകൻ മുഹമ്മദ് ഫാറൂഖ് ഹാജി (63) കുവൈത്തിൽ നിര്യാതനായി. സാഹിബ് മസ്ജിദ് വെൽഫെയർ കമ്മിറ്റി കുവൈത്ത് ഘടകം പ്രസിഡൻറായി പ്രവർത്തിക്കുന്ന ഫാറൂഖ്, കുവൈത്തിലെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
മാതാവ്: പരേതയായ കൊച്ചുബീവി. ഭാര്യ: മുനീറ. മക്കൾ: മുഹമ്മദ് മുനീർ, മുഹമ്മദ് ഫവാസ്, മുഹമ്മദ് ബിലാലി ഷാ, മുഹമ്മദ് മുർഷിദ് ഷാ. സഹോദരങ്ങൾ: പരേതയായ നസീമ, സാബിറ, സെറീന, പരേതനായ മുഹമ്മദ് ഇസ്ഹാഖ്, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് സക്കരിയ, റൈഹാനത്ത്, മുഹമ്മദ് ഇബ്രാഹിം.
ഖബറടക്കം പള്ളിനട സാഹിബ് മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Next Story


