സ്പെയിനിലെ ട്രെയിൻ അപകടം; അനുശോചനവും ഐക്യദാർഢ്യവും അറിയിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: നിരവധി പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ ട്രെയിൻ അപകടത്തിൽ സൗഹൃദ രാജ്യമായ സ്പെയിനിനോട് രാജ്യത്തിന്റെ അനുകമ്പയും ഐക്യദാർഢ്യവും അറിയിച്ച് കുവൈത്ത്. സ്പെയിനിനും ഇരകളുടെ കുടുംബങ്ങൾക്കും കുവൈത്തിന്റെ ആത്മാർത്ഥമായ അനുശോചനവും ആശ്വാസവും അറിയിക്കുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സ്പെയിനിന്റെ ദക്ഷിണ ഭാഗത്ത് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചത്. ദുരന്തത്തിൽ 39 പേർ മരിക്കുകയും 159 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മലാഗയിൽ നിന്ന് മഡ്രിഡിലേക്ക് വരികയായിരുന്ന ട്രെയിനിനിന്റെ പിൻഭാഗം ട്രാക്കിൽ നിന്ന് വഴുതി മറ്റൊരു ട്രെയിനിൽ ഇടിക്കുകയായിരുന്നു.


