തുർകിയ തീപിടിത്തം: പൗരൻമാർക്ക് മുന്നറിയിപ്പുമായി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: തുർകിയയിലെ തീപിടിത്തത്തിൽ പൗരൻമാർക്ക് മുന്നറിയിപ്പുമായി കുവൈത്ത്.
ബർസയിലുള്ള പൗരന്മാരോട് ജാഗ്രത പാലിക്കാനും തീപിടിത്തമുള്ളതോ അവക്കു സമീപത്തുള്ളതോ ആയ പ്രദേശങ്ങൾ ഒഴിവാക്കാനും ഇസ്തബുളിലെ കുവൈത്ത് സ്റ്റേറ്റ് ജനറൽ കോൺസുലേറ്റ് ആഹ്വാനം ചെയ്തു. ബർസയിലെ ഔദ്യോഗിക അധികാരികൾ പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കാനും ഉണർത്തി. ആവശ്യഘട്ടത്തിൽ കോൺസുലേറ്റുമായി ബന്ധപ്പെടാനും ആവശ്യപ്പെട്ടു. ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ച തുർക്കിയിലെ കാട്ടുതീ രൂക്ഷമായി തുടരുകയാണ്. രാജ്യത്തെ നാലാമത്തെ വലിയ നഗരമായ ബർസയിലേക്ക് പുതിയ തീപിടുത്തങ്ങൾ പടർന്നുപിടിച്ചതോടെ നൂറുകണക്കിന് താമസക്കാർ വീടുകൾ വിട്ട് പലായനം ചെയ്യേണ്ടി വന്നു. രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഗ്രാമങ്ങളിൽ നിന്ന് 1,765 പേരെ ഒഴിപ്പിച്ചു.
കാട്ടുതീ കാരണം ബർസയ്ക്കും പ്രവിശ്യ തലസ്ഥാനമായ അങ്കാറക്കും ഇടയിലുള്ള ഹൈവേ അടച്ചിട്ടിരിക്കുകയാണ് 10 രക്ഷാപ്രവർത്തകരും വനപാലകരും ഉൾപ്പെടെ പതിമൂന്നു പേർ തീപിടുത്തത്തിൽ മരിച്ചു.