Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനാഷനൽ ഗാർഡ് അണ്ടർ...

നാഷനൽ ഗാർഡ് അണ്ടർ സെക്രട്ടറി സപ്പോർട്ട് കമാൻഡ് സന്ദർശിച്ചു

text_fields
bookmark_border
നാഷനൽ ഗാർഡ് അണ്ടർ സെക്രട്ടറി സപ്പോർട്ട് കമാൻഡ് സന്ദർശിച്ചു
cancel

കുവൈത്ത് സിറ്റി: നാഷനൽ ഗാർഡ് സ്റ്റാഫ് അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഹമദ് അൽ ബർജാസ്, നാഷനൽ ഗാർഡിന്റെ സപ്പോർട്ട് കമാൻഡ് സന്ദർശിച്ചു.

സപ്പോർട്ട് കമാൻഡ് കമാൻഡർ ബ്രിഗേഡിയർ ജനറൽ എൻജിനീയർ തലാൽ അൽ-സഈദിയും മുതിർന്ന കമാൻഡർമാരും ഉദ്യോഗസ്ഥരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

സപ്പോർട്ട് കമാൻഡ് പ്രവർത്തനങ്ങൾ വിലയിരുത്തിയ ഹമദ് അൽ ബർജാസ് സജ്ജീകരണ നിലവാരവും പരിശോധിച്ചു. സർക്കാർ സംവിധാനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഉദ്യോഗസ്ഥർ നടത്തിയ പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. നാഷണൽ ഗാർഡ് നേതൃത്വത്തിന്റെ അഭിവാദ്യങ്ങളും അറിയിച്ചു.

നാഷണൽ ഗാർഡിന്റെ ദൗത്യങ്ങളെ പിന്തുണക്കുന്നതിലും അതിന്റെ ശേഷി വർധിപ്പിക്കുന്നതിലും അവർ വഹിക്കുന്ന നിർണായക പങ്കിനെയും അവരുടെ പരിശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:national guard Kuwait News 
News Summary - Undersecretary of National Guard visits Support Command
Next Story