വോയ്സ് കുവൈത്ത് ഋഷിപഞ്ചമി ആഘോഷിച്ചു
text_fieldsകുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത്) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഋഷിപഞ്ചമി ആഘോഷിച്ചു. ചെയർമാൻ പി.ജി. ബിനു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോയ് നന്ദനം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷനിൽ വെങ്ങളത്ത് ഋഷിപഞ്ചമി സന്ദേശം നൽകി. സൻകീർത്ത് രാജേഷ് പ്രാർത്ഥന ഗാനം ആലപിച്ചു.
പി.എം.നായർ, പുനർജനി കുവൈത്ത് പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രസീത നടുവീട്ടിൽ, വോയ്സ് കുവൈത്ത് വനിതാവേദി പ്രസിഡന്റ് സരിത രാജൻ, വോയ്സ് കുവൈത്ത് ഫഹാഹീൽ യൂനിറ്റ് കൺവീനർ നിതിൻ ജി.മോഹൻ എന്നിവർ സംസാരിച്ചു.
വി.കെ.സജീവ്, ജോയ് നന്ദനം, സൻകീർത്ത് രാജേഷ്, ബിജു ആചാരി, സരിത രാജൻ എന്നിവരുടെ നേതൃത്വത്തിൽ സംഗീത പരിപാടി അരങ്ങേറി. മിനി കൃഷ്ണ അവതാരകയായി. വോയ്സ് കുവൈത്ത് ഓർഗനൈസിംങ് സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് സ്വാഗതവും ജോ. ട്രഷറർ ചന്ദ്രു പറക്കോട് നന്ദിയും പറഞ്ഞു.വോയ്സ് കുവൈത്ത് ജനറൽ സെക്രട്ടറി സുജീഷ് പി. ചന്ദ്രന്റെ പിതാവിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.