സി.എച്ച്. സന്തോഷിന് വോയ്സ് കുവൈത്ത് യാത്രയയപ്പ്
text_fieldsസി.എച്ച്. സന്തോഷിന് വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി. ബിനു ഉപഹാരം
കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സി.എച്ച്. സന്തോഷിന് വോയ്സ് കുവൈത്ത് യാത്രയയപ്പ് നൽകി. 27 വർഷത്തെ പ്രവാസത്തിനുശേഷമാണ് സി.എച്ച്. സന്തോഷ് നാട്ടിലേക്ക് മടങ്ങുന്നത്.
മംഗഫ് മെമ്മറീസ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വോയ്സ് കുവൈത്ത് പ്രസിഡന്റ് ജോയ് നന്ദനം അധ്യക്ഷത വഹിച്ചു. ചെയർമാൻ പി.ജി. ബിനു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ ആർട്സ് സെക്രട്ടറി അനിൽ ആറ്റുവ, പ്രവാസി ലീഗൽ സെൽ പ്രസിഡന്റും പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ബിജു സ്റ്റീഫൻ, ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ പബ്ലിസിറ്റി കൺവീനർ ബിജു നായർ, വോയ്സ് കുവൈത്ത് രക്ഷാധികാരി ഷനിൽ വെങ്ങളത്ത്, സജയൻ വേലപ്പൻ, നിതിൻ ജി. മോഹൻ, രഞ്ജിത്ത് കൃഷ്ണൻ, ശാലു ശശിധരൻ, വനിതാവേദി ജനറൽ സെക്രട്ടറി സുമലത .എസ്, പ്രദീപ് ശങ്കർ എന്നിവർ ആശംസകൾ നേർന്നു. ചെയർമാൻ പി.ജി. ബിനു സന്തോഷിന് ഉപഹാരം കൈമാറി. സന്തോഷ് സി.എച്ച് മറുപടി പ്രസംഗം നടത്തി. വോയ്സ് കുവൈത്ത് ജനറൽ സെക്രട്ടറി സുജീഷ് പി. ചന്ദ്രൻ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് നന്ദിയും പറഞ്ഞു. വോയ്സ് കുവൈത്ത് ജോയന്റ് ട്രഷറർ ചന്ദ്രു പറക്കോടിന്റെ പിതാവ് രാമചന്ദ്രൻ ആചാരിയുടെ വേർപാടിൽ യോഗം അനുശോചിച്ചു.


