Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലോ​ക​ക​പ്പ് ​യോ​ഗ്യ​ത...

ലോ​ക​ക​പ്പ് ​യോ​ഗ്യ​ത മ​ത്സ​രം; കു​വൈ​ത്തി​ന് മ​ട​ക്കം

text_fields
bookmark_border
ലോ​ക​ക​പ്പ് ​യോ​ഗ്യ​ത മ​ത്സ​രം; കു​വൈ​ത്തി​ന് മ​ട​ക്കം
cancel
camera_alt

കു​വൈ​ത്ത്- ദ​ക്ഷി​ണ​കൊ​റി​യ മ​ത്സ​ര​ത്തി​ൽ​നി​ന്ന്

കു​വൈ​ത്ത് സി​റ്റി: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​ത ഏ​ഷ്യ​ൻ മേ​ഖ​ല മ​ത്സ​ര​ത്തി​ൽ കു​വൈ​ത്തി​ന് ജ​യ​മി​ല്ലാ​തെ മ​ട​ക്കം.ചൊ​വ്വാ​ഴ്ച ന​ട​ന്ന അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണ​കൊ​റി​യ​യോ​ട് നാ​ലു ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ങ്ങി​യ കു​വൈ​ത്ത് പ്ലേ ​ഓ​ഫി​ലേ​ക്ക് യോ​ഗ്യ​ത നേ​ടാ​നാ​കാ​തെ പു​റ​ത്താ​യി. ദ​ക്ഷി​ണ കൊ​റി​യ​യി​ലെ സോ​ൾ വേ​ൾ​ഡ്ക​പ്പ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ സ​മ്പൂ​ർ​ണ മേ​ധാ​വി​ത്ത​മാ​യി​രു​ന്നു.

ക​ളി​യി​ലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ദ​ക്ഷി​ണ കൊ​റി​യ 30ാം മി​നിറ്റി​ൽ ആ​ദ്യ ഗോ​ളു​മാ​യി മു​ന്നി​​ലെ​ത്തി. ര​ണ്ടാം പ​കു​തി​യി​ൽ മൂ​ന്നു ഗോ​ൾ കൂ​ടി നേ​ടി​യാ​ണ് എ​ക​പ​ക്ഷീ​യ വി​ജ​യം. ആ​റു രാ​ജ്യ​ങ്ങ​ള​ട​ങ്ങി​യ ഗ്രൂ​പ്പി​ൽ 10 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് അ​ഞ്ചു സ​മ​നി​ല​യും അ​ഞ്ചു തോ​ൽ​വി​യു​മാ​യി അ​ഞ്ചു പോ​യ​ന്റു​മാ​യി ഗ്രൂ​പ്പി​ൽ അ​വ​സാ​ന സ്ഥാ​ന​ത്താ​യാ​ണ് കു​വൈ​ത്തി​ന്റെ മ​ട​ക്കം. ദ​ക്ഷി​ണ കൊ​റി​യ, ജോ​ർ​ഡ​ർ, ഇ​റാ​ഖ്, ഒ​മാ​ൻ, ഫ​ല​സ്തീ​ൻ, കു​വൈ​ത്ത് എ​ന്നി​വ അ​ട​ങ്ങി​യ ഗ്രൂ​പ് ബി​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ദ​ക്ഷി​ണ കൊ​റി​യ​യും ര​ണ്ടാ​മ​തു​ള്ള ജോ​ർ​ഡ​നും ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​ത നേ​ടി. മൂ​ന്നാ​മ​തു​ള്ള ഇ​റാ​ഖ് ഏ​ഷ്യ​ൻ പ്ലേ ​ഓ​ഫി​ലേ​ക്കും യോ​ഗ്യ​ത നേ​ടി.

ഏ​ഷ്യ​ൻ പ്ലേ ​ഓ​ഫി​ലേ​ക്കു​ള്ള ര​ണ്ടാം ടീ​മി​നെ ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന ഫ​ല​സ്തീ​ൻ ഒ​മാ​ൻ മ​ത്സ​രം നി​ശ്ച​യി​ക്കും. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ കു​വൈ​ത്തി​നെ മ​റ​ക​ട​ന്ന​തോ​ടെ ഫ​ല​സ്തീ​ന് പ്ര​തീ​ക്ഷ​ക​ൾ ത​ളി​ർ​ത്തി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച​യോ​ടെ എ​ഷ്യ​ൻ വി​ഭാ​ഗ​ത്തി​ലെ മൂ​ന്നാം റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളും അ​വ​സാ​നി​ച്ചു.

Show Full Article
TAGS:world cup worldcup qualifying tournament Kuwait returns 
News Summary - World Cup Qualifying Tournament; Kuwait returns
Next Story