കുവൈത്തിന് ലോകാരോഗ്യ സംഘടന പ്രശംസ
text_fieldsകുവൈത്ത് സിറ്റി: കാൻസർ, ഹൃദയ സംബന്ധമായ രോഗങ്ങൾ, പ്രമേഹം എന്നിവയെ ചെറുക്കുന്നതിന് കുവൈത്ത് നടത്തുന്ന ശ്രമങ്ങൾക്ക് ലോകാരോഗ്യ സംഘടന കിഴക്കൻ മെഡിറ്ററേനിയൻ മേഖല പ്രോഗ്രാം മാനേജ്മെന്റ് ഡയറക്ടർ ഡോ. അദം റഷാദിന്റെ പ്രശംസ. ശാസ്ത്രീയ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന ഉദാഹരണമായി, മെഡിക്കൽ പുരോഗതിയെ പിന്തുണക്കുന്ന കുവൈത്തിന്റെ പങ്ക് അദ്ദേഹം എടുത്തുകാണിച്ചു.
വൈദ്യശാസ്ത്ര ഗവേഷണവും പൊതുജനാരോഗ്യവും മെച്ചപ്പെടുത്തുന്നതിനുള്ള കുവൈത്തിന്റെ നിരന്തരമായ പ്രതിബദ്ധതയെ അദ്ദേഹം പ്രശംസിച്ചു.
കെയ്റോയിൽ നടന്ന ലോകാരോഗ്യ സംഘടനയുടെ കിഴക്കൻ മെഡിറ്ററേനിയൻ മേഖലാ ഓഫിസിന്റെ 72-ാമത് സെഷനിൽ സംസാരിക്കുകയായിരുന്നു റഷാദ്. ആരോഗ്യ വെല്ലുവിളികളെ നേരിടുന്നതിൽ ഗവേഷകരുടെ കഴിവുകൾ വർധിപ്പിക്കുന്നതിനുള്ള കുവൈത്തിന്റെ മാനുഷികവും ശാസ്ത്രീയവുമായ സമർപ്പണവും അദ്ദേഹം സൂചിപ്പിച്ചു.


