Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2025 6:09 AM GMT Updated On
date_range 2025-04-23T11:39:46+05:30തൊഴിൽ, വിദേശ താമസ നിയമലംഘനം; നാല് ഇന്ത്യക്കാരുൾപ്പെടെ 36 പ്രവാസികൾ പിടിയിൽ
text_fieldsമസ്കത്ത്: തൊഴിൽ, വിദേശ താമസ നിയമ ലംഘനവുമായിമസ്കത്ത് ഗവർണറേറ്റിൽനിന്ന് നാലു ഇന്ത്യക്കാരുൾപ്പെടെ 36പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു.
മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ്, പൊലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കമാൻഡുമായി സഹകരിച്ച്, ബൗഷറിലെ വിലായത്തിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പ്രവാസികളെ പിടികൂടുന്നത്. 18 ബംഗ്ലാദേശുകാർ, അഞ്ചു പാകിസ്തനികൾ, നാല് ഈജിപ്തുകാർ, യമൻ പൗരത്വമുള്ള മൂന്നു പേർ, ഇറാഖി പൗരത്വമുള്ള ഒരാൾ, ജോർഡൻ പൗരത്വം ഉള്ള ഒരാൾ എന്നിവരാണ് പിടിയിലായത്. നിയമ നടപടികൾ പൂർത്തിയായി വരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Next Story