Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2026 6:27 AM GMT Updated On
date_range 19 Jun 2026 6:27 AM GMTമത്രയിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldscamera_alt
എ.സി ഫിറോസ്
മത്ര: മത്രയിലെ മുൻ പ്രവാസി പ്രവാസി നാട്ടില്‍ വെച്ച് മരണപ്പെട്ടു. കണ്ണൂര്‍ എടക്കാട് പാച്ചാക്കര ഗംഗൻ പീടികക്ക് സമീപം ജാസ്മിനാസിൽ എ.സി ഫിറോസ് (46) ആണ് മരിച്ചത്. മത്ര സൂഖിലെ റിമ ഗ്രൂപ്പില്‍ ജോലി ചെയ്തിരുന്നു. പ്രവാസം നിര്‍ത്തിപ്പോയ ശേഷം തലശ്ശേരിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. ഹൃദ്രോഗത്തിന് ചാല ബേബി മെമ്മോറിയൽ ആസ്പത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു.
തലശ്ശേരി ഗ്രാന്റ് തേജസ് ജീവനക്കാരനാണ്. പരേതരായ എടക്കാട്ടെ മുട്ട വ്യാപാരി മങ്കിയിൽ അബൂബക്കറിന്റെയും മമ്മാക്കുന്ന് എ.സി ആയിശയുടെയും മകനാണ്. ഭാര്യ: റുബീന. മക്കൾ: ഫർസീൻ, ആസിയ, മനാൽ. സഹോദരങ്ങൾ: സാദിഖ്, നജീബ് (മസ്കത്ത്), ശറഫുദ്ദീൻ (ദുബൈ), ഫെമിന, പരേതയായ ജാസ്മിന.
Next Story


