Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാലയിൽ വാഹനാപകടം;...

സലാലയിൽ വാഹനാപകടം; കാസർകോട് സ്വദേശിയായ യുവാവ് മരിച്ചു

text_fields
bookmark_border
Jithin Mavila
cancel

സലാല: സലാലയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാസർകോട് സ്വദേശി ജിതിൻ മാവില (30) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ സാദ ഓവർ ബ്രിഡ്ജിൽ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം. ഉടനെ സുൽത്താൻ ഖബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു.

സിവിൽ എൻജിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Show Full Article
TAGS:Accidents Kasaragod Native salalah 
News Summary - A young man from Kasaragod died in a road accident in Salalah.
Next Story