Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2026 12:56 PM GMT Updated On
date_range 22 March 2026 12:56 PM GMTമസ്കത്തിൽനിന്ന് കേരളത്തിലേക്കുള്ള മുഴുവൻ സർവിസുകളും മാര്‍ച്ച് 28 വരെ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
text_fieldsമസ്കത്ത്: മസ്‌കത്തില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള എല്ലാ സര്‍വിസുകളും മാര്‍ച്ച് 28 വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി. അതേസമയം, മസ്കത്തിൽനിന്ന് മുംബൈ, ഡൽഹി സെക്ടറുകളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ തുടരും. കേരളത്തിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയത് സംബന്ധിച്ച ഔദ്യാഗിക സന്ദേശം യാത്രക്കാര്‍ക്ക് ലഭിച്ചു തുടങ്ങി. ഗൾഫ് മേഖലയിൽ സംഘർഷം തുടരുമ്പോഴും മസ്കത്തിൽനിന്നുള്ള സർവിസുകളാണ് കൂടുതൽ തടസ്സമില്ലാതെ തുടർന്നിരുന്നത്. എന്നാൽ, അടിയന്തരമായി കേരളത്തിലേക്കുള്ള മുഴുവൻ സര്‍വീസുകളും റദ്ദാക്കിയതിന്റെ കൃത്യമായ കാരണം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Next Story


