Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2026 12:58 PM GMT Updated On
date_range 30 April 2026 12:58 PM GMTഅൽ ഖുവൈർ സർവിസ് റോഡ് രണ്ടുദിവസം അടച്ചിടും
text_fieldsമസ്‌കത്ത്: മസ്കത്ത് മുനിസിപ്പാലിറ്റിയിലെ അൽ ഖുവൈർ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. നിയന്ത്രണത്തിന്റെ ഭാഗമായി സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് സമീപത്തെ സർവീസ് റോഡ് രണ്ടു ദിവസത്തേക്ക് അടച്ചിടും. അൽ ഖുവൈർ പാതയുടെ നവീകരണ പദ്ധതിയുടെ ഭാഗമായാണ് നടപടി.
വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ മുതൽ വൈകുന്നേരം വരെ സർവിസ് റോഡ് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. തിരക്കേറിയ അൽ ഖുവൈർ മേഖലയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ സുഗമമാക്കാനും താൽക്കാലിക അടച്ചിടൽ അനിവാര്യമാണെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Next Story


