Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅമറാത്ത് മദീന പാഷൻ '26...

അമറാത്ത് മദീന പാഷൻ '26 സമാപിച്ചു

text_fields
bookmark_border
അമറാത്ത് മദീന പാഷൻ 26 സമാപിച്ചു
cancel

മസ്കത്ത്: അമറാത്ത് ഇസ്‍ലാമിക് ദഅവാ സെന്റർ മറ്ദസയും കെ.എം.സി.സി, എസ്.ഐ്സി സംയുക്തമായി മദീന പാഷൻ അഞ്ചാം സീസൺ സംഘടിപ്പിച്ചു. ഇബ്രീസ് ഹാളിൽ നടന്ന പരിപാടിയിൽ ചെയർമാൻ മുഹമ്മദ്‌ ബയാനി അധ്യക്ഷത വഹിച്ചു. എസ്.ഐ.സി ഒമാൻ നാഷനൽ ജനറൽ സെക്രട്ടറി ഷുക്കൂർ ഹാജി ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ അമീൻ അൽഇബാദി പാരായണവും ഇസ്മായിൽ മൗലവി പ്രാർഥനയും നിർവഹിച്ചു. മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തി.

മമ്മൂട്ടി ഹാജി മക്ക, കെ.എം.സി.സി, എസ്.ഐ.സി നേതാക്കളായ നൗഷാദ് കാക്കേരി, അഷ്‌റഫ്‌ കിണവക്കൽ, സഈദലി ദാരിമി, ഷക്കീർ ഫൈസി, സഅദ് ശിവപുരം, ഷെയ്ഖ് അബ്ദുൾ റഹ്‌മാൻ മൗലവി, സുബൈർ ഫൈസി, ഷക്കീർ ഫൈസി മൊബേല,അബൂബക്കർ ഫൈസി, ഷമീർ സൈനി തുടങ്ങിയവർ സന്നിഹിതരായി.

ഗ്രാൻഡ് മൗലിദ്, കലാപരിപാടികൾ, ഫ്ലവർ ഷോ, ഇഷ്‌ഖ്-ഖവാലി, ദഫ് ഷോ, സൗജന്യ മെഡിക്കൽ ചെക്കപ്പ് തുടങ്ങിയവ നടന്നു. ഗ്രാൻഡ് മൗലിദ് സദസ്സിന് മോയിൻ ഫൈസി ബൗഷറും ഇഷ്‌ഖ് -ഖവാലി മജ്‌ലിസിന് ഷറഫുദ്ധീൻ, സഹദ് സലീം എന്നിവരും നേതൃത്വം നൽകി.

അബ്ബാസ് നുജൂo, സുബൈർ ഹാജി, സാജിദ് റവാബി, റജീൽ കെകെ, ഷഹീർ, സൈഫുദ്ദീൻ, അഷ്‌റഫ്‌ കക്കാട്, നൈസാo ഹനീഫ്, അജ്മൽ വയനാട്, ഉനൈസ്, സാദിഖ്, ഗഫൂർ പി.സി, ശംസുദ്ദീൻ, അജീർ, ജലീൽ, റഫീഖ്, റാഷിദ്‌ ത്വയ്ബ, ഹസൻ മൗലവി, ഷൻസീർ, നിസാർ, നൗഷാദ്, സിദ്ദീഖ്, മുഹമ്മദ്‌ ഹസീബ്, മുബഷിറലി, മിദ്‍ലാജ്, സലീം, ഷമീർ, അബ്ദുൾ റഹ്‌മാൻ, റഹീസ് കെ.കെ, നാസർ വി.കെ, ഷാനവാസ്‌, സിറാജ് പാലക്കാട്‌ എന്നിവർ നേതൃത്വം നൽകി. വൈസ് ചെയർമാൻ നൗഫൽ ചിറ്റാരിപറമ്പ് സ്വാഗതവും ട്രഷറർ റിയാസ് വിസി നന്ദിയും പറഞ്ഞു.

Show Full Article
TAGS:Oman News Gulf News 
News Summary - Amrat Madina Fashion 26 concluded
Next Story