ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനൽ; ആവേശത്തേരിൽ പ്രവാസ ലോകവും
text_fieldsമത്രയിൽ ഇന്ത്യ-പാക് ഫൈനൽ മത്സരം ടി.വിയിൽ കാണുന്ന ആരാധകർ
മത്ര: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ-പാക് മത്സരം പ്രവാസ ലോകത്തും ആവേശം പരത്തി.
ആകാംക്ഷയും പ്രത്യാശയും നിരാശയും മാറിമറിഞ്ഞ ഫൈനൽ വളരെ ഉദ്വേഗത്തോടെയാണ് ഇന്ത്യാ-പാക് ആരാധകർ ടി.വിയിൽ കണ്ടത്.
തുടക്കത്തില്‍ ആദ്യ പത്തോവറില്‍ അടിച്ചുകസറിയ പാക്കിസ്താന് പിന്നീട് ചീട്ട് കൊട്ടാരം പോലെ തകര്‍ന്നപ്പോള്‍ പാകിസ്താന് ആരാധകരില്‍ നിരാശയും ഇന്ത്യക്കാരില്‍ ആഹ്ലാദവും അലതല്ലി. ടൂര്‍ണമെന്റില്‍നിന്ന് നേരത്തെ പുറത്തായ ബംഗ്ലാദേശികള്‍ ഇരുപക്ഷവും ചേരാതെ സമദൂര നിലപാട് എടുത്തു.
ബാറ്റിങ്ങില്‍ തകര്‍ന്ന് നിരാശരായ പാകിസ്താനികള്‍ രണ്ടാം പാദത്തില്‍ തുടരെത്തുടരെ ഇന്ത്യന്‍ വിക്കറ്റുകള്‍ വീണപ്പോള്‍ ആഹ്ലാദത്തിലമരുന്നതും കാണാമായിരുന്നു.