ബാത്തിന സൗഹൃദവേദി വി.എസ് അനുശോചനയോഗം സംഘടിപ്പിച്ചു
text_fieldsബാത്തിന സൗഹൃദവേദി സംഘടിപ്പിച്ച വി.എസ് അനുശോചന യോഗം
സുഹാർ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ ബാത്തിന സൗഹൃദവേദി അനുശോചന േയാഗം സംഘടിപ്പിച്ചു. സുഹാർ മലബാർ പാരീസ് റസ്റ്റാറന്റ് ഹാളിൽ മേഖലയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ചടങ്ങിൽ പ്രസിഡന്റ് തമ്പാൻ തളിപ്പറമ്പ അധ്യക്ഷത വഹിച്ചു. സൗഹൃദ വേദി സെക്രട്ടറി കെ.വി. രാജേഷ് സ്വാഗതം പറഞ്ഞു. രാമചന്ദ്രൻ താനൂർ, മുരളി കൃഷ്ണൻ, സുനിൽ മാസ്റ്റർ, കെ.ആർ.പി വള്ളികുന്നം, മനോജ് കുമാർ, മഹമൂദ് സി.എച്ച്, വാസുദേവൻ പിട്ടൻ, സുനിൽ ഡി ജോർജ്, ലിജു ബാലകൃഷ്ണൻ, ലിൻസി സുഭാഷ്, ഷഹാസ്, സിറിൾ, ഷാജഹാൻ, കബീർ എന്നിവർ സംസാരിച്ചു. വി.എസ് ജനകീയ സമരങ്ങളിലൂടെയാണ് ജനഹൃദയങ്ങളിൽ ഇടം നേടിയത്. അദ്ദേഹത്തിന്റെ ഭരണകാലത്തും അതിനുമുമ്പും ഒട്ടനവധി പരിസ്ഥിതി വിഷയങ്ങളിലും സാമൂഹിക പ്രശ്നങ്ങളിലും അദ്ദേഹം ശക്തമായ നിലപാടുകളാണ് സ്വീകരിച്ചതെന്ന് ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു. ബാത്തിന സൗഹൃദ വേദി ഭാരവാഹികളായ ജാസ്മിൻ, പ്രകാശ് കളിച്ചാത്ത്, ഷാജിലാൽ, ഹാഷിഫ് എന്നിവർ വി.എസിന്റെ ഓർമകൾ പങ്കുവെച്ചു.