Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബാത്തിന വാഹന പ്രചാരണ...

ബാത്തിന വാഹന പ്രചാരണ ജാഥക്ക് ബുറൈമിയിൽ സ്വീകരണം

text_fields
bookmark_border
ബാത്തിന വാഹന പ്രചാരണ ജാഥക്ക് ബുറൈമിയിൽ സ്വീകരണം
cancel

ബുറൈമി: എസ്.ഐ.സി ഒമാൻ സംഘടിപ്പിക്കുന്ന ‘ആദരവോടെ ഒമാൻ’ പരിപാടിയുടെ പ്രചാരണാർഥം നടത്തുന്ന ബാത്തിന വാഹന പ്രചാരണ ജാഥക്ക് അൽ ബുറൈമി സുന്നി സെന്ററിൽ സ്വീകരണം നൽകി. സെന്റർ പ്രസിഡന്റ് അബ്ദുൽ റസാഖ് ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം ശംസുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹാഫിള് അഷ്റഫ് ദാരിമി സ്വാഗതം പറഞ്ഞു.

ജാഥാ ക്യാപ്റ്റനും എസ്.ഐ.സി ഒമാൻ ജനറൽ സെക്രട്ടറിയുമായ അബ്ദുൽ ശുക്കൂർ ഹാജി ജാഥയുടെ ലക്ഷ്യങ്ങളും പരിപാടികളും വിശദീകരിച്ചു. എസ്.ഐ.സി ഒമാൻ ട്രഷറർ അലി ദാരിമി വിഷയാവതരണം നടത്തി. ജാഥാ വൈസ് ക്യാപ്റ്റനും എസ്.ഐ.സി ചെയർമാനുമായ ബാവ ഹാജി സംസാരിച്ചു.

ജാഥാ കോഓർഡിനേറ്റർ അഹമ്മദ് ഷെരീഫ് അൽ ഹൈൽ, ജാഥാ ഡയറക്ടർ അനസ് ഇസ്മായിൽ കുഞ്ഞൂ ഹാജി, അസിസ്റ്റന്റ് ഡയറക്ടർ ശുഹൈബ് പാപ്പിനിശ്ശേരി എന്നിവർ ആശംസകൾ നേർന്നു. ജാഥാംഗങ്ങളായ സിദ്ദീഖ് ബറക, ഫാറൂഖ് ബറക, ലത്തീഫ് ജീനാനി, അൻസാർ ബിദായ, അലി കബൂറ, അൻവർ കബൂറ, മഹ്ബൂബ് ഹൈതമി തുടങ്ങിയവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Oman nri 
News Summary - Batinah Vehicle Campaign Rally Receives Warm Reception in Buraimi
Next Story