അൽ ഷമാൽ മുനിസിപ്പാലിറ്റിയിൽ ശുചീകരണ കാമ്പയിൻ
text_fieldsഅൽ ഷമാൽ മുനിസിപ്പാലിറ്റിയിൽ സംഘടിപ്പിച്ച ശുചീകരണ കാമ്പയിനിൽനിന്ന്
ദോഹ: അൽ ഷമാൽ മുനിസിപ്പാലിറ്റിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളും റോഡുകളും ലക്ഷ്യമിട്ട് പൊതുശുചീകരണ കാമ്പയിൻ ആരംഭിച്ചു. മുനിസിപ്പൽ കൺട്രോൾ ഡിപ്പാർട്മെന്റിന് കീഴിലുള്ള ജനറൽ കൺട്രോൾ വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തെ മനോഹരമാക്കുക, മലിനീകരണത്തിന്റെ കാരണങ്ങൾ ഇല്ലാതാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ശുചീകരണം നടത്തുന്നത്.
കാമ്പയിന്റെ ഭാഗമായി, നിർമാണ സൈറ്റുകളിൽ സുരക്ഷയും ശുചിത്വ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന നടത്തി.
പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും നഗരവും ചുറ്റുപാടും വൃത്തിയാക്കി നിലനിർത്തുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് കെട്ടിട ഉടമകൾക്കിടയിൽ ബോധവത്കരണവും നൽകി. മുനിസിപ്പൽ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനും അതുവഴി വൃത്തിയുള്ളതും സുരക്ഷിതവുമായ നഗരത്തെ രൂപപ്പെടുത്തുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കാമ്പയിൻ നടത്തിയത്.