ഡോ. സതീഷ് നമ്പ്യാരുടെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsമസ്കത്ത്: സതീഷ് നമ്പ്യാരുടെ നിര്യാണത്തിൽ മസ്കത്ത് കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് റഹീസ് അനുശോചിച്ചു. ഒമാനിലെ ഇന്ത്യൻ സമൂഹത്തിനായി അർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ച മനുഷ്യസ്നേഹിയായ ഒരു വ്യക്തിയെയാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമായതെന്നും വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാന്റെ മുൻകാല ഭാരവാഹി ഡോ. സതീഷ് നമ്പ്യാരുടെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാർ അനുശോചിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാനും അതിന്റെ ശാഖകളുടെയും പ്രവർത്തനങ്ങളും ദിശയും രൂപപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചതായും ഐ.എസ്.സി സുഹാർ മാനേജ്മെന്റ് കമ്മിറ്റി അനുസ്മരിച്ചു.


