‘ക്രാക് ദ കോഡ്’ രജിസ്ട്രേഷൻ പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ക്രാക് ദ കോഡി’ന്റെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 400 വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും മാത്രമായിരിക്കും പ്രവേശനം. https://docs.google.com/forms/d/e/1FAIpQLSeecCJRydOa0bcKqMHnNT9MW8I0xg4af5qqpCqzDn-kMafVAg/viewform ഈ ലിങ്ക് ഉപയോഗിച്ചും ക്യൂ.ആർ കോഡ് ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് +968 9604 2333 ഈ നമ്പറിൽ ബന്ധപ്പെടാം. അനുദിനം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുടെ കാലത്ത് വിദ്യാർഥികൾക്ക് തങ്ങളുടെ ഭാവി രൂപപ്പെടുത്താനും മക്കളെ മാറ്റത്തോടൊപ്പം സഞ്ചരിക്കാൻ രക്ഷിതാക്കളെയും പ്രാപ്തമാക്കുന്നതാണ് ‘ക്രാക് ദ കോഡ്’.
എട്ടു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത ഏകദിന പരിപാടി മേയ് മൂന്നിന് മസ്കത്തിലെ മിഡിലീസ്റ്റ് കോളജ് ഓഡിറ്റോറിയത്തിലാണ് നടക്കുക. വിജ്ഞാനവും വിനോദവും സംയോജിപ്പിച്ചുള്ള പരിപാടിയിൽ പ്രമുഖ മനഃശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ആരതി സി.രാജരത്നം, എ.ഐ. വിദഗ്ധനും ഗ്രീൻ പെപ്പറിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ കൃഷ്ണ കുമാർ, പ്രശസ്ത മെന്റലിസ്റ്റും കോഗ്നിറ്റീവ് ആൻഡ് മെമ്മറി വിദഗ്ധനുമായ ആദി, മോട്ടിവേഷനൽ സ്പീക്കറും കരിയർ കോച്ചുമായ രാജമൂർത്തി എന്നിവരാണ് ക്ലാസുകൾ നയിക്കുക.
നിർമിത ബുദ്ധിയടക്കം (എ.ഐ) ദ്രുതഗതിയിലുള്ള ഡിജിറ്റൽ പരിവർത്തനത്തിന് വിധേയമാകുന്ന ആധുനിക കാലത്ത് കാഴച്ചപ്പാടുകൾ മൂർച്ചപ്പെടുത്തുന്നതിനും അറിവുകളെ നവീകരിക്കുന്നതിനും ഉതകുന്ന തരത്തിലാണ് ക്ലാസുകൾക്ക് രൂപം നൽകിയിരിക്കുന്നത്. സാങ്കേതിക വിദ്യയുടെ സഹായത്താൽ അവതരിപ്പിക്കുന്ന ക്ലാസുകൾ വിദ്യാർഥികൾക്ക് ആത്മ വിശ്വാസം വർധിപ്പിക്കാൻ സഹായകമാകും. വിദ്യാഭ്യാസം, വിനോദം, അത്യാവശ്യമായ ജീവിത നൈപുണ്യങ്ങൾ എന്നിവ സമന്വയിപ്പിച്ച് വിദ്യാർഥികളെ അക്കാദമികമായും സാമൂഹികമായും അഭിവൃദ്ധിപ്പെടുത്തുന്ന തരത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. കേരള എൻജീനിയറിങ് ഫോറം, ഒമാൻ ബുക്ക് ലൗവേഴ്സ് ക്ലബ് എന്നിവർ പരിപാടിയുമായി സഹകരിക്കുന്നുണ്ട്.