Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകുച്ചിപ്പുഡിയിൽ...

കുച്ചിപ്പുഡിയിൽ അന്താരാഷ്ട്ര പുരസ്‌കാരം നേടി ദിയ ആർ. നായർ

text_fields
bookmark_border
കുച്ചിപ്പുഡിയിൽ അന്താരാഷ്ട്ര പുരസ്‌കാരം നേടി ദിയ ആർ. നായർ
cancel

മസ്‌കത്ത്: ഛത്തീസ്ഗഢിലെ റായ്പൂരിൽ നടന്ന അന്താരാഷ്ട്ര സംഗീത-നൃത്ത മത്സരത്തിൽ കുച്ചിപ്പുഡി വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ദിയ ആർ. നായർക്ക് അന്താരാഷ്ട്ര പുരസ്‌കാരം. ‘നട്വർ ഗോപികൃഷ്ണൻ ഇന്റർനാഷനൽ അവാർഡ്’ ആണ് ദിയ സ്വന്തമാക്കിയത്. വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ സുഹാർ സ്റ്റേറ്റ് കൗൺസിൽ വൈസ് പ്രസിഡന്റ് ദിപിൻ കെ.എസ്, കൾച്ചറൽ കോഓർഡിനേറ്റർ രമ്യ ദിപിൻ ദമ്പതികളുടെ മകളാണ് ദിയ.ഇന്ത്യൻ സാംസ്കാരിക മന്ത്രാലയത്തിന്റെയും ഓൾ ഇന്ത്യ ഡാൻസേഴ്സ് അസോസിയേഷന്റെയും പിന്തുണയോടെ സംഘടിപ്പിച്ച ‘ഇന്റർനാഷനൽ കോംപറ്റീഷൻ ഇൻ മ്യൂസിക് ആൻഡ് ഡാൻസ്’ ഗ്രാൻഡ് ഫിനാലെ എ.ഐ.ഡി.എ 2026-ലാണ് ദിയ നേട്ടം കൈവരിച്ചത്.

കുച്ചിപ്പുഡി, ഭരതനാട്യം, ബോളിവുഡ് ഡാൻസ്, സെമി ക്ലാസിക്കൽ വിഭാഗങ്ങളിൽ എ പ്ലസ് ഗ്രേഡോടെ ഒന്നാം സ്ഥാനവും ഭരതനാട്യം, ബോളിവുഡ് ഡാൻസ് വിഭാഗങ്ങളിൽ ഔട്ട്സ്റ്റാൻഡിങ് പെർഫോമൻസ് പുരസ്‌കാരവും ദിയ നേടി. മോഹിനിയാട്ടം, കേരളനടനം, ഫോക്ക് ഡാൻസ് വിഭാഗങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

നേട്ടത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ ദിയയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ദിയയുടെ നേട്ടം സംഘടനക്കും പ്രവാസി മലയാളി സമൂഹത്തിനും അഭിമാനമാണെന്ന് ഗ്ലോബൽ പി.ആർ ആൻഡ് മീഡിയ ഫോറം കോഓർഡിനേറ്റർ നോവിൻ വാസുദേവ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Kuchipudi 
News Summary - Diya R. Nair Wins International Award in Kuchipudi
Next Story