Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ വൈദ്യുതി...

ഒമാനിൽ വൈദ്യുതി ഉൽപാദനത്തിൽ 4.2 ശതമാനം വർധനവ്; ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയത് മസ്കത്തിൽ

text_fields
bookmark_border
ഒമാനിൽ വൈദ്യുതി ഉൽപാദനത്തിൽ 4.2 ശതമാനം വർധനവ്; ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയത് മസ്കത്തിൽ
cancel

മസ്കത്ത്: ഒമാനിൽ 2026ലെ ആദ്യ ഒമ്പത് മാസങ്ങളിൽ വൈദ്യുതി ഉൽപാദനത്തിൽ 4.2 ശതമാനം വർധന. നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം സെപ്റ്റംബർ വരെ 42,873.4 ജിഗാവാട്ട് മണിക്കൂറാണ് വൈദ്യുതി ഉൽപാദനം. 2025ലെ ഇതേ കാലയളവിൽ ഇത് 41,164.9 ജിഗാവാട്ട് മണിക്കൂറായിരുന്നു.മസ്കത്തിലാണ് ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയത്. ഇവിടെ വൈദ്യുതി ഉൽപാദനം 206.6 ശതമാനം വർധിച്ച് 749.6 ജിഗാവാട്ട് മണിക്കൂറിലെത്തി. ദാഖിലിയയിൽ 45.4 ശതമാനം വർധനയോടെ 3,136.7 ജിഗാവാട്ട് മണിക്കൂറായി ഉൽപാദനം ഉയർന്നു.ബാത്തിന, ദാഹിറ ഗവർണറേറ്റുകളിലാണ് ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപാദിപ്പിച്ചത്. ഇരു ഗവർണറേറ്റുകളിലുമായി 26,071.2 ജിഗാവാട്ട് മണിക്കൂർ വൈദ്യുതി ഉൽപാദിപ്പിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 5.6 ശതമാനമാണ് വർധന.

ദോഫാറിൽ 4.5 ശതമാനവും അൽ വുസ്തയിൽ 9.3 ശതമാനവും മുസന്ദമിൽ 0.7 ശതമാനവും വൈദ്യുതി ഉൽപാദനം വർധിച്ചു. അതേസമയം, വടക്കൻ, തെക്കൻ ശർഖിയ ഗവർണറേറ്റുകളിൽ ഉൽപാദനം 17.4 ശതമാനം കുറഞ്ഞു.വൈദ്യുതി ഉൽപാദനത്തിൽ വർധന രേഖപ്പെടുത്തിയപ്പോൾ രാജ്യത്തെ ജല ഉൽപാദനത്തിൽ 1.7 ശതമാനം കുറവുണ്ടായി. ആദ്യ ഒമ്പത് മാസങ്ങളിൽ 374.3 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഉൽപാദിപ്പിച്ചത്. 2025ലെ ഇതേ കാലയളവിൽ 380.8 ദശലക്ഷം ഘനമീറ്ററായിരുന്നു ഉൽപാദനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:electricity production Oman Muscat 
News Summary - electricity production in oman
Next Story